x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ങ്ക് ഫു​ഡ് ; ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍ കൂ​ടു​ന്നു; പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി അ​ധി​കൃ​ത​ര്‍

വെബ് ഡെസ്ക്
Published: July 26, 2026 04:40 AM IST | Updated: July 26, 2026 04:40 AM IST

പ്രതീകാത്മക ചിത്രം

,മ​ല​പ്പു​റം: ജി​ല്ല​യി​ല്‍ ജ​ങ്ക് ഫു​ഡു​ക​ളു​ടെ​യും സം​സ്‌​ക​രി​ച്ച ഭ​ക്ഷ​ണ​പ​ദാ​ര്‍​ഥ​ങ്ങ​ളു​ടെ​യും ഉ​പ​യോ​ഗം ആ​ശ​ങ്കാ​ജ​ന​ക​മാ​യ രീ​തി​യി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. സ്‌​കൂ​ള്‍-​കോ​ളജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ലും യു​വാ​ക്ക​ള്‍​ക്കി​ട​യി​ലു​മാ​ണ് പാ​യ്ക്ക​റ്റ് ഭ​ക്ഷ​ണ​ങ്ങ​ള്‍, ഫ്രൈ​ഡ് വി​ഭ​വ​ങ്ങ​ള്‍, കാ​ര്‍​ബൊ​ണേ​റ്റ​ഡ് ശീ​ത​ള​പാ​നീ​യ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ഉ​പ​ഭോ​ഗം വ​ന്‍​തോ​തി​ല്‍ ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ള്‍​ക്ക് പു​റ​മേ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലേ​ക്കും ഫാ​സ്റ്റ് ഫു​ഡ് സം​സ്‌​കാ​രം വേ​ഗ​ത്തി​ല്‍ പ​ട​രു​ന്ന അ​വ​സ്ഥ​യാ​ണ്. അ​മി​ത​മാ​യ അ​ള​വി​ല്‍ കൊ​ഴു​പ്പ്, ഉ​പ്പ്, പ​ഞ്ച​സാ​ര, രാ​സ​വ​സ്തു​ക്ക​ള്‍ എ​ന്നി​വ അ​ട​ങ്ങി​യ ഇ​ത്ത​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണ​ങ്ങ​ളു​ടെ പ​തി​വ് ഉ​പ​യോ​ഗം ജ​ന​ങ്ങ​ളി​ല്‍ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് വ​ഴി​വയ്ക്കു​ന്നു​ണ്ടെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. ചെ​റു​പ്പ​ക്കാ​രി​ല്‍ പോ​ലു​മു​ള്ള അ​മി​ത​വ​ണ്ണം, പ്ര​മേ​ഹം, ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദ്ദം, കൊ​ള​സ്‌​ട്രോ​ള്‍, അ​സി​ഡി​റ്റി തു​ട​ങ്ങി​യ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ള്‍ വ​ര്‍​ധി​ക്കാ​ന്‍ ഇ​ത് പ്ര​ധാ​ന കാ​ര​ണ​മാ​കു​ന്നു​ണ്ട്.

കൂ​ടാ​തെ കു​ട്ടി​ക​ളി​ല്‍ പ​ഠ​ന​വൈ​ക​ല്യം, ശ്ര​ദ്ധ​ക്കു​റ​വ്, വി​റ്റാ​മി​നു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത മൂ​ല​മു​ള്ള ക്ഷീ​ണം എ​ന്നി​വ​യും വ്യാ​പ​ക​മാ​ണ്. ക്ലീ​ന്‍ കേ​ര​ള ക്യാ​മ്പ​യി​​ന്‍റെ​യും ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലു​ട​നീ​ളം പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ത​ട്ടു​ക​ട​ക​ള്‍, ബേ​ക്ക​റി​ക​ള്‍, ഫാ​സ്റ്റ് ഫു​ഡ് സെ​​ന്‍റ​റു​ക​ള്‍, സ്‌​കൂ​ള്‍ കാ​​ന്‍റീ​നു​ക​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക സ്‌​ക്വാ​ഡു​ക​ള്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്.

പ​ഴ​കി​യ​തും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തു​മാ​യ എ​ണ്ണ വീ​ണ്ടും ഉ​പ​യോ​ഗി​ക്ക​ല്‍, കൃ​ത്രി​മനി​റ​ങ്ങ​ളു​ടെ അ​മി​തോ​പ​യോ​ഗം, വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യ​ല്‍ എ​ന്നി​വ ക​ണ്ടെ​ത്തി​യ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ നോ​ട്ടീ​സ് അ​യ​യ്ക്കു​ക​യും ഭാ​രി​ച്ച പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​ക​ള്‍ വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്നും, പൊ​തു​ജ​ന​ങ്ങ​ള്‍ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ല്‍ ശു​ചി​ത്വ​വും ആ​രോ​ഗ്യ​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up