ജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
പെരിന്തൽമണ്ണ: കൂടുതൽ വിശാലമായ കളക്ഷനുകളും ആധുനിക ഷോപ്പിംഗ് സൗകര്യങ്ങളുമായി പെരിന്തൽമണ്ണ അറ്റ്ലസ് ഫാഷൻ വസ്ത്രക്കടയുടെ റീലോഞ്ച് നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാതാരങ്ങളായ മാളവിക മേനോൻ, അദിതി രവി എന്നിവർ മുഖ്യാതിഥികളായിരുന്നു.പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറ, നഗരസഭാ ചെയർപേഴ്സണ് പച്ചീരി സുരയ്യ ഫാറൂഖ്, തുടങ്ങി വിവിധ ജനപ്രതിനിധികളും സാമൂഹിക, വ്യാപാര രംഗത്തെ പ്രമുഖരും പങ്കെടുത്തു.
കേരളത്തിലെ കുടുംബങ്ങളുടെ വിശ്വാസം നേടിയ അറ്റ്ലസ് ഫാഷൻ പുതിയ രൂപത്തിലും ആധുനിക ഇന്റീരിയറുമായും വിപുലമായ കളക്ഷനുകളുമായും ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവമാണ് ഒരുക്കിയിരിക്കുന്നത്.മെൻസ്, വിമൻസ്, കിഡ്സ്, ഹോം ഫർണിഷിംഗ് വിഭാഗങ്ങളിലായി ഏറ്റവും പുതിയ ട്രെൻഡിലുള്ള ഉത്പന്നങ്ങൾ വെറും 19 മുതൽ 999 വരെ ലഭ്യമാണ്. ഗുണനിലവാരവും വിലക്കുറവും ഒരുപോലെ ഉറപ്പാക്കുന്ന വൈവിധ്യമാർന്ന കളക്ഷനുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
ഉദ്ഘാടന ദിവസം തന്നെ നൂറുക്കണക്കിന് കുടുംബങ്ങൾ ഷോറൂം സന്ദർശിച്ച് വിപുലമായ കളക്ഷനുകളും പരിചയപ്പെട്ടു.
റീലോഞ്ച് പ്രമാണിച്ചു ജൂലൈ 28 വരെ ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും പെരിന്തൽമണ്ണയിലെയും സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് മികച്ച നിലവാരമുള്ള ഫാഷൻ ഉത്പന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അറ്റ്ലസ് ഫാഷൻ പുതിയ ഭാവത്തിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.എ. റിയാസ് അറിയിച്ചു.
Tags : NattuVishasham DistrictNews