x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​സി​ഡ​ന്‍റ് പൊളിയാ... അ​ങ്ക​ണ​വാ​ടി​യു​ടെ ചോ​ർ​ച്ച​ മാറ്റി

വെബ് ഡെസ്ക്
Published: July 26, 2026 04:33 AM IST | Updated: July 26, 2026 04:33 AM IST

കാ​ട്ടി​ച്ചി​റ അ​ങ്ക​ണ​വാ​ടി​യു​ടെ ഓ​ടു​ക​ൾ മാ​റ്റു​ന്ന ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. സു​രേ​ഷ്.

എ​ട​ക്ക​ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ അ​ങ്ക​ണ​വാ​ടി​യു​ടെ ചോ​ർ​ച്ച​യ്ക്ക് പ​രി​ഹാ​രം കാ​ണാ​നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്. ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. സു​രേ​ഷാ​ണ് പ​ഞ്ചാ​യ​ത്തി​ലെ കാ​ട്ടി​ച്ചി​റ അ​ങ്ക​ണ​വാ​ടി​യു​ടെ പൊ​ട്ടി​യ ഓ​ടു​ക​ൾ സ്വ​യം മാ​റ്റി ചോ​ർ​ച്ച​യ്ക്ക് പ​രി​ഹാ​രം ക​ണ്ട​ത്.

അ​ങ്ക​ണ​വാ​ടി സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ട്ടി​ച്ചി​റ​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​ധ്യാ​പി​ക ബി​നിമോ​ൾ ഓ​ടി​ട്ട കെ​ട്ടി​ടം ചോ​രു​ന്ന​തി​നാ​ൽ കു​ട്ടി​ക​ൾ​ക്ക് ഇ​രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന വി​വ​രം പ്ര​സി​ഡ​ന്‍റി​നെ അ​റി​യി​ച്ച​ത്. ത​നി​ക്ക​റി​യാ​വു​ന്ന തൊ​ഴി​ലാ​യ​തി​നാ​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ​മി​തി ചെ​യ​ർ​മാ​ൻ റി​യാ​സ് ചു​ങ്ക​ത്ത​റ, വാ​ർ​ഡം​ഗം സ​ൽ​മ മു​ഹ​മ്മ​ദാ​ലി എ​ന്നി​വ​രു​മാ​യി ചേ​ർ​ന്ന് ഓ​ട് മാ​റ്റി പ്ര​സി​ഡ​ന്‍റ് അ​ങ്ക​ണ​വാ​ടി​യു​ടെ ചോ​ർ​ച്ച​യ്ക്ക് പ​രി​ഹാ​രം ക​ണ്ടു.

Tags : NattuVishasham DistrictNews

Recent News

Corehub Up