ആരാധനയോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം.
തേഞ്ഞിപ്പലം: സിഎംഐ ദീപ്തിഭവനില്‍ സുവര്‍ണ ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി നടത്തിയ 50 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന സമാപിച്ചു. സമാപനദിനത്തില്‍ തൃശൂര്‍ ദേവമാതാ പ്രോവിന്‍സ് വികാരി പ്രോവിന്‍ഷ്യാള്‍ ഫാ. സണ്ണി പുന്നേപറമ്പില് മുഖ്യകാര്‍മികത്വം വഹിച്ചു. ദീപ്തിഭവന്‍ ഡയറക്ടര്‍ ഫാ. വില്‍സണ്‍ കോക്കാട്ട്, ഫാ. ജേക്കബ് ഞെരിഞ്ഞാപ്പിള്ളി എന്നിവര്‍ സഹകാര്മികന്മാരായി. ഇതിനൊടാപ്പം ദിവ്യകാരുണ്യ ആരാധന പ്രദക്ഷിണവും നടന്നു.അഞ്ച് ദിവസം നീണ്ടുനിന്ന ദിവ്യകാരുണ്യ ആരാധനയില്‍ 500 ഓളം വിശ്വാസികള്‍ പങ്കെടുത്തതായി ഫാ. വില്‍സണ്‍ കോക്കാട്ട് അറിയിച്ചു.
Tags : NattuVishasham DistrictNews