മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍.
കല്‍പ്പറ്റ: ദേശീയപാത 766 കോഴിക്കോട് മുതല്‍ മുത്തങ്ങ വരെ ചുരം ബൈപാസ് ഉള്‍പ്പെടെ നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിന് ഡിപിആര്‍ തയാറാക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന് വയനാട് ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റി, വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികള്‍ മുഖ്യമന്ത്രി വി.ഡി. സതീശന്, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി. കെ. ബഷീര്‍, എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്ക് നിവേദനം നല്കി. എംഎല്‍എമാരായ സി. കെ. കാസിം, കെ. ഫിറോസ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്ഷന്‍ കമ്മിറ്റി, ചേംബര്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തിരുവനന്തപുരത്ത് കണ്ടത്.
ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന് ഇടപെടുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി നിവേദക സംഘാംഗങ്ങള്‍ പറഞ്ഞു. വയനാട് എയര്‍സ്ട്രിപ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് ചേംബര്‍ ഭാരവാഹികള്‍ പ്രത്യേക നിവേദനം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്കി.
Tags : NattuVishasham DistrictNews