x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ല്‍ വ​യ​നാ​ട്ടു​കാ​ര്‍ നി​ല​കൊ​ണ്ട​ത് ഒ​റ്റ​ക്കെ​ട്ടാ​യി’

വെബ് ഡെസ്ക്
Published: July 26, 2026 04:03 AM IST | Updated: July 26, 2026 04:03 AM IST

സ​മ്മേ​ള​ന​ത്തി​ല്‍ പ്രി​യ​ങ്ക ഗാ​ന്ധി എം​പി പ്ര​സം​ഗി​ക്കു​ന്നു.

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​യ​പ്പോ​ഴെ​ല്ലാം ജ​നം ഒ​റ്റ​ക്കെ​ട്ടാ​യി ര​ക്ഷാ, ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി എം​പി. ക​ള്ളാ​ടി​യി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​വ​രെ അ​നു​മോ​ദി​ക്കു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം പു​ളി​യാ​ര്‍​മ​ല കൃ​ഷ്ണ​ഗൗ​ഡ​ര്‍ ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രു​ടെ ദേ​ശ​വും മ​ത​വും ലിം​ഗ​വും ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ര്‍​മ​നി​ര​ത​രാ​കു​ന്ന​ത്. ഇ​താ​ണ് ഇ​ന്ത്യ​യു​ടെ ആ​ത്മാ​വ്. ഈ ​ആ​ത്മാ​വി​നെ​യാ​ണ് നാം ​നി​ല​നി​ര്‍​ത്തേ​ണ്ട​ത്. മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കാ​ന്‍ മു​ന്നോ​ട്ടു​വ​രു​ന്ന എ​ല്ലാ​വ​രും അ​ഭി​ന​ന്ദ​നം അ​ര്‍​ഹി​ക്കു​ന്നു​ണ്ട്. ക​ള്ളാ​ടി ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​ര്‍​ക്ക് പ്ര​ണാ​മം അ​ര്‍​പ്പി​ക്കു​ന്ന​താ​യും എം​പി പ​റ​ഞ്ഞു. വി​വി​ധ സേ​നാം​ഗ​ങ്ങ​ള്‍, സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി. റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍, കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്, എം​എ​ല്‍​എ​മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍, ഉ​ഷ വി​ജ​യ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ, എ​ഡി​എം കെ. ​അ​ജീ​ഷ്, സ​ബ് ക​ള​ക്ട​ര്‍ അ​തു​ല്‍ സാ​ഗ​ര്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്. ദേ​വ​മ​നോ​ഹ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ഹം​സ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : NattuVishasham DistrictNews

Recent News

Corehub Up