x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ ക​ന​ക്കും​മു​മ്പേ ചേ​ര​ങ്കൈ​യി​ലും കാ​വു​ഗോ​ളി​യി​ലും ക​ട​ലേ​റ്റം

വെബ് ഡെസ്ക്
Published: July 26, 2026 04:01 AM IST | Updated: July 26, 2026 04:01 AM IST

തീ​ര​ദേ​ശ റോ​ഡി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ക​ട​ലെ​ടു​ത്ത നി​ല​യി​ൽ.

കാ​സ​ർ​ഗോ​ഡ്: മ​ഴ ഇ​നി​യും കാ​ര്യ​മാ​യി ക​ന​ത്തി​ട്ടി​ല്ലെ​ങ്കി​ലും ജി​ല്ല​യു​ടെ തീ​ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ലേ​റ്റ​ത്തി​നു കു​റ​വി​ല്ല.മൊ​ഗ്രാ​ൽ​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ചേ​ര​ങ്കൈ, കാ​വു​ഗോ​ളി ഭാ​ഗ​ങ്ങ​ളി​ലാ​ണ് വീ​ണ്ടും ക​ട​ലേ​റ്റം നാ​ശം വി​ത​ച്ച​ത്.

സി​പി​സി​ആ​ർ​ഐ​യ്ക്കു സ​മീ​പ​ത്തു​ള്ള തീ​ര​ദേ​ശ റോ​ഡി​ന്‍റെ ഏ​താ​നും ഭാ​ഗ​ങ്ങ​ളും ഇ​രു​പ​തി​ല​ധി​കം തെ​ങ്ങു​ക​ളു​മാ​ണ് ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​ത്തി​ന​കം ക​ട​ലെ​ടു​ത്ത​ത്.
ര​ണ്ടു കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ച്ചു. ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്കു​ന്ന​തി​നാ​യി ഇ​റ​ക്കി​വ​ച്ചി​രു​ന്ന ക​രി​ങ്ക​ല്ലു​ക​ളും ക​ട​ലെ​ടു​ത്തു. പ​ഞ്ച​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ. അ​ബ്ദു​ള്ള​ക്കു​ഞ്ഞി, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ർ​ഫാ​ന ന​ജീ​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up