യുവസാഹിത്യകാരന് അജയ് പനമരം ഉദ്ഘാടനം ചെയ്യുന്നു.
പുല്‍പ്പള്ളി: ജയശ്രീ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഡിഗ്രി ഒന്നാംവര്‍ഷ പ്രവേശനോത്സവവും ഓറിയന്റേഷന്‍ ക്ലാസും സംഘടിപ്പിച്ചു. യുവസാഹിത്യകാരന് അജയ് പനമരം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. വി.ടി. സത്യന് അധ്യക്ഷത വഹിച്ചു. സികെആര്‍എം ട്രസ്റ്റ് ചെയര്‍മാനും കോളജ് മാനേജരുമായ കെ.ആര്. ജയറാം മുഖ്യപ്രഭാഷണം നടത്തി.
ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്. ജയരാജ്, സികെആര്‍എം ബിഎഡ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.ടി. രേഷ്മ, പിടിഎ പ്രസിഡന്റ് കൃഷ്ണന്‍കുട്ടി, കോളജ് വൈസ് പ്രിന്‍സിപ്പല്‍ നിതിന്‍ കെ. മാത്യു, അധ്യാപകരായ ബിന്‍സി മാത്യു, കെ.ആര്. രാഗി, ശ്യാംജിത്ത് ശശിധരന്, പി.സി. അനുഷ എന്നിവര്‍ പ്രസംഗിച്ചു. യൂണിവേഴ്സിറ്റി പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു.
Tags : NattuVishasham DistrictNews