x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​ത്കാ​ലി​ക ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്കാ​ൻ ഇ​നി എ​ല്ലാ ആ​ഴ്ച​യും അ​ഭി​മു​ഖം

വെബ് ഡെസ്ക്
Published: July 26, 2026 04:04 AM IST | Updated: July 26, 2026 04:04 AM IST

പ്രതീകാത്മക ചിത്രം

കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ണ​രു​ന്നു.

ഡോ​ക്ട​ർ​മാ​രു​ടെ ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​നാ​യി താ​ത്കാ​ലി​ക ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്കാ​ൻ ഇ​നി​മു​ത​ൽ എ​ല്ലാ തി​ങ്ക​ളാ​ഴ്ച​ക​ളി​ലും രാ​വി​ലെ 11 ന് ​കാ​ഞ്ഞ​ങ്ങാ​ട് ചെ​മ്മ​ട്ടം​വ​യ​ലി​ലെ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. എം​ബി​ബി​എ​സും ടി​സി​എം​സി ര​ജി​സ്ട്രേ​ഷ​നു​മു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം.
മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ​യു​ള്ള പു​തി​യ എം​ബി​ബി​എ​സ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് അ​വ​സ​രം കി​ട്ടു​ന്ന​തോ​ടെ ജി​ല്ല​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ ഒ​ഴി​വു​ക​ൾ താ​ത്കാ​ലി​ക​മാ​യെ​ങ്കി​ലും നി​ക​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ജി​ല്ലാ ആ​ശു​പ​ത്രി മു​ത​ൽ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ വ​രെ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത പ്ര​ശ്ന​വും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദീ​പി​ക ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ളും ഇ​ന്ന​ലെ ന​ട​ന്ന ജി​ല്ലാ വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​ടി. രേ​ഖ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പു​തി​യ തീ​രു​മാ​നം അ​റി​യി​ച്ച​ത്.

ജി​ല്ല​യി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് ക​ർ​ണാ​ട​ക മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലി​ന്‍റെ ര​ജി​സ്ട്രേ​ഷ​നു​ള്ള എം​ബി​ബി​എ​സ് ബി​രു​ദ​ധാ​രി​ക​ളെ കൂ​ടി താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​ന് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം സം​സ്ഥാ​ന സ​ർ​ക്കാ​രി​ലേ​ക്ക് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews Interviews

Recent News

Corehub Up