പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്യുന്നു.
കൂരാച്ചുണ്ട്: ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എൻ.കെ. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ടീം കമാൻഡർ സന്ദീപ് കുമാർ, ഹെഡ് കോൺസ്റ്റബിൾമാരായ പ്രശോബ്, പി. ശ്രീകാന്ത്, കോൺസ്റ്റബിൾമാരായ അനീഷ്, വി.എസ്. സാന്റോ എന്നിവർ ക്ലാസുകൾ നയിച്ചു.
പ്രധാനാധ്യാപകൻ ഷിബു മാത്യൂസ്, പോലീസ് ഉദ്യോഗസ്ഥരായ ഗോപീകൃഷ്ണൻ, രതീഷ്, ബിന്ദു, അധ്യാപകരായ അജയ് തോമസ് കാനാട്ട്, റെൻസി ജോർജ്, വിദ്യാർഥികളായ ആൻട്രീസ അജയ്, വി.സി. ദേവജ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews