x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഞ്ച​ക്കൃ​ഷി​ക്ക് ഒ​രു​ക്കം സ​ജീ​വ​മാ​ക്കി ക​ര്‍​ഷ​ക​ർ

വെബ് ഡെസ്ക്
Published: July 26, 2026 03:56 AM IST | Updated: July 26, 2026 03:56 AM IST

ആ​റാ​ട്ടു​ത​റ​യി​ല്‍ ന​ഞ്ച​ക്കൃ​ഷി​ക്ക് ട്രാ​ക്ട​ര്‍ ഉ​പ​യോ​ഗി​ച്ച് പാ​ടം ഉ​ഴു​തു​മ​റി​ക്കു​ന്നു.

മാ​ന​ന്ത​വാ​ടി: മ​ഴ​ക്കു​റ​വ് കാ​ര്യ​മാ​ക്കാ​തെ ന​ഞ്ച​ക്കൃ​ഷി​ക്ക് ഒ​രു​ക്കം സ​ജീ​വ​മാ​ക്കി മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​ര്‍. വേ​മം, കൊ​യി​ലേ​രി, ആ​റാ​ട്ടു​ത​റ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ നി​ല​മൊ​രു​ക്ക​ല്‍ ത​കൃ​തി​യി​ലാ​ണ്.

ട്രാ​ക്ട​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് പാ​ട​ങ്ങ​ള്‍ ഉ​ഴു​തു​മ​റി​ക്കു​ന്ന തി​ര​ക്കി​ലാ​ണി​പ്പോ​ള്‍ നെ​ല്‍​ക്ക​ർ​ഷ​ക​ര്‍. നി​ല​മൊ​രു​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ഞാ​റു​ന​ടീ​ല്‍ ആ​രം​ഭി​ക്കും. ല​ഭ്യ​മാ​യ വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ഞാ​റ്റ​ടി ക​ര്‍​ഷ​ക​രി​ല്‍ പ​ല​രും ത​യാ​റാ​ക്കി​യി​രു​ന്നു.

ഐ​ആ​ര്‍ 20, ഉ​മ, ആ​യി​രം​ക​ണ്ണി, ആ​തി​ര, കു​ള്ള​ന്‍ ആ​തി​ര, പ​വി​ഴം തു​ട​ങ്ങി​യ നെ​ല്‍ വി​ത്തി​ന​ങ്ങ​ളാ​ണ് ക​ര്‍​ഷ​ക​ര്‍ ന​ഞ്ച​ക്കൃ​ഷി​ക്ക് പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കൃ​ഷി​ച്ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​ന് നേ​രി​ട്ട് വി​ത്ത് വി​ത​യ്ക്കു​ന്ന രീ​തി പി​ന്തു​ട​രു​ന്ന ക​ര്‍​ഷ​ക​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്.

ട്രാ​ക്ട​റു​ക​ള്‍ പാ​ടം ഉ​ഴു​തു​മ​റി​ക്കു​മ്പോ​ള്‍ ഇ​ര​തേ​ടി​യെ​ത്തു​ന്ന കൊ​റ്റി​ക്കൂ​ട്ട​ങ്ങ​ള്‍ വ​യ​ല്‍​വ​ര​മ്പു​ക​ളി​ലെ മ​നോ​ഹ​ര കാ​ഴ്ച​യാ​യി. വ​രു​ന്ന ആ​ഴ്ച​ക​ളി​ല്‍ ല​ഭി​ക്കു​ന്ന മ​ഴ​യെ ആ​ശ്ര​യി​ച്ചാ​യി​രി​ക്കും ന​ടീ​ല്‍ പ്ര​വൃ​ത്തി​ക​ള്‍. മി​ക​ച്ച വി​ള​വ് പ്ര​തീ​ക്ഷി​ച്ചാ​ണ് കൃ​ഷി ഇ​റ​ക്കു​ന്ന​തെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.

Tags : NattuVishasham DistrictNews

Recent News

Corehub Up