ഒപി നിർത്തിവച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നടത്തിയ മാർച്ച്.
കൂട്ടുംമുഖം: രാത്രികാല ഒപി നിർത്തിവച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ശ്രീകണ്ഠപുരം നഗരസഭയിലെ കൂട്ടുംമുഖം സിഎച്ച്സിയിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി കെ. ശ്രീജിത്ത് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു.
രാത്രികാല ചികിത്സ ലഭ്യമാക്കാത്തത് ശ്രീകണ്ഠപുരം നഗരസഭയുടെ അനാസ്ഥയാണെന്ന മുദ്രാവാക്യവുമായിട്ടാണ് പ്രതിഷേധക്കാർ എത്തിയത്. രാത്രികാല ഒപി പുനഃസ്ഥാപിക്കാത്തപക്ഷം ശ്രീകണ്ഠപുരം നഗരസഭയിലേക്ക് കൂടുതൽ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.
എൻ.സി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ജ്യോതിഷ് ബാലകൃഷ്ണൻ, അക്ഷയ് രമേഷ്, പി.വി. അമൽരാജ്, അഞ്ജന സുരേഷ്, അശ്വന്ത് കൃഷ്ണൻ, നഗരസഭ കൗൺസിലർ ടി.കെ.പ്രഭാകരൻ, പി.വി. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Koottumukham