വിതരണോദ്ഘാടനം നിർവഹിച്ച് മന്ത്രി സണ്ണി ജോസഫ് പ്രസംഗിക്കുന്നു.
നടുവിൽ: പ്രകൃതിയുടെ വരദാനമായ മരങ്ങളെ സംരക്ഷിക്കാൻ സാധിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്. കേരള സംസ്ഥാന ടിംബർ മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നടുവിൽ ബസ്സ്റ്റാൻഡിൽ നടന്ന വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈവത്തിന്റെ സ്വന്തം നാടെന്ന് ലോകം കേരളത്തെ വിളിക്കുന്നുണ്ടെങ്കിൽ അത് ഇവിടുത്തെ പ്രകൃതി ഭംഗി, സസ്യ സമ്പത്ത്, വനസമ്പത്ത്, ജലസമ്പത്ത്, പുഴ സമ്പത്ത് എന്നിവ കണ്ടുകൊണ്ടാണ്. ഇവയെല്ലാം പ്രകൃതിയുടെ കരുതലാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വി. റാസിഖ് അധ്യക്ഷത വഹിച്ചു. സജീവ് ജോസഫ് എംഎൽഎ മുഖ്യാതിഥിയായിരുന്നു. നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി സജി മികച്ച വനിതാ കർഷകയെ ആദരിച്ചു. കെഎസ്ടിഎംഎ സംസ്ഥാന പ്രസിഡന്റ് വക്കച്ചൻ പുല്ലാട്ട് മുതിർന്ന കർഷകനെ ആദരിച്ചു. ഫോറസ്റ്റ് ഓഫീസർ പി.വി. സനൂപ് കൃഷ്ണൻ പ്രതിഭകളെ ആദരിച്ചു. എസ്ഐ എൻ.ജെ. ജോസ്, മോട്ടോർ വെഹിക്കിൾ അസിസ്റ്റന്റ് ഇൻസ്പെക്ടർ സുമോദ് മോഹന് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
സംസ്ഥാന ട്രഷറർ സി.എച്ച്. മുനീർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സരുൺ തോമസ്, പി. പുരുഷോത്തമൻ, ജിൻസ് മാത്യു, ആലിക്കുഞ്ഞി പന്നിയൂർ, ഐ.വി. മണികണ്ഠൻ,അബ്ദുൾ ഗഫൂർ, കെ.കെ. പദ്മനാഭൻ, ബെന്നി കൊട്ടാരം, കെ.വി. ശ്രീനിവാസൻ, സി.എച്ച്. ഹാരിസ്, പി.ആർ. സുരേഷ്, ഷംസുദ്ദീൻ ഉളിക്കൽ, കെ.കെ.പി. ബാബു, പി.വി. സതീഷ് കുമാർ, അലിയാർ കുട്ടി, ജലീൽ വളക്കൈ, സുബൈർ മാതമംഗലം, മഹേഷ് വളക്കൈ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews