ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
കേണിച്ചിറ: എസ്എസ്എല്‍സി പാസായ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ തുടര്‍പഠനം ഉറപ്പുവരുത്തുന്നതിനും കൊഴിഞ്ഞുപോക്ക് തടയുന്നതിനും ഐ.സി. ബാലകൃഷ്ണന് എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന "കൂടെ’ പദ്ധതിയുടെ ഭാഗമായി പൂതാടി പഞ്ചായത്തുതല യോഗം ചേര്‍ന്നു. ജനപ്രതിനിധികളും വിവിധ വകുപ്പുദ്യോഗസ്ഥരുമുള്പ്പെടെ പങ്കെടുത്തു. ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി പാസായിട്ടും പ്ലസ്വണ് പ്രവേശനം ലഭിക്കാത്തവരെയും അലോട്ട്മെന്റില്‍ ഉള്‍പ്പെട്ടിട്ടും വിവിധ കാരണങ്ങളാല്‍ പ്രവേശനം സാധ്യമാകാത്തവരെയും കണ്ടെത്താനും തുടര്‍വിദ്യാഭ്യാസത്തിന് വഴിയൊരുക്കാനും യോഗം തീരുമാനിച്ചു.
Tags : NattuVishasham DistrictNews