x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സേ​ഫ് വി​തി​ന്‍: എ​ട​വ​ക, പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ തെ​രു​വു​നാ​ട​കം അ​വ​ത​രി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 26, 2026 03:55 AM IST | Updated: July 26, 2026 03:55 AM IST

തു​ടി​താ​ളം ടീം ​ദ്വാ​ര​ക എ​യു​പി സ്‌​കൂ​ളി​ല്‍ തെ​രു​വു​നാ​ട​കം അ​വ​ത​രി​പ്പി​ക്കു​ന്നു.

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യും കാ​രി​ത്താ​സ് ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന "സേ​ഫ് വി​തി​ന്‍' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബ​ത്തേ​രി ശ്രേ​യ​സി​ന്‍റെ തു​ടി​താ​ളം ടീം ​എ​ട​വ​ക, പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ തെ​രു​വു​നാ​ട​ക​വും നാ​ട​ന്‍​പാ​ട്ടു​ക​ളും അ​വ​ത​രി​പ്പി​ച്ചു.

മാ​ന​സി​കാ​രോ​ഗ്യ അ​വ​ബോ​ധ​വും ദു​ര​ന്ത​നി​വാ​ര​ണ സ​ന്ദേ​ശ​ങ്ങ​ളു​മാ​യാ​ണ് ദ്വാ​ര​ക എ​യു​പി സ്‌​കൂ​ള്‍, ദ്വാ​ര​ക ജം​ഗ്ഷ​ന്‍, പ​ടി​ഞ്ഞാ​റ​ത്ത​റ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, ബ​സ് സ്റ്റാ​ന്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച​ത്.
ല​ഹ​രി​യു​ടെ ഉ​പ​യോ​ഗം സൃ​ഷ്ടി​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍, മാ​ന​സി​കാ​രോ​ഗ്യം, കൗ​ണ്‍​സ​ലിം​ഗി​ന്‍റെ ആ​വ​ശ്യ​ക​ത, മ​ഴ​ക്കാ​ല ദു​ര​ന്ത​പ്ര​തി​രോ​ധം, ടാ​സ്‌​ക് ഫോ​ഴ്‌​സു​ക​ളു​ടെ സ​ന്ന​ദ്ധ​ത തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ് നാ​ട​ക​ത്തി​ലൂ​ടെ​യും നാ​ട​ന്‍ പാ​ട്ടു​ക​ളി​ലൂ​ടെ​യും ജ​ന​ശ്ര​ദ്ധ​യി​ലെ​ത്തി​ച്ച​ത്.

പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. ജോ​സ​ഫ്, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഹാ​രി​സ്, എ​ട​വ​ക​പ​ഞ്ചാ​യ​ത്തം​ഗം ഷി​ല്‍​സ​ണ്‍, ഡ​ബ്ല്യു​എ​സ്എ​സ്എ​സ് എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​നോ​ജ്, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ പി.​എ. ജോ​സ് എ​ന്നി​വ​ര്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സേ​ഫ് വി​തി​ന്‍ പ്രോ​ജ​ക്ട് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡെ​ല്‍​ന മേ​രി ജ​യ്‌​സ​ണ്‍, ക​മ്മ്യൂ​ണി​റ്റി മൊ​ബൈ​ലൈ​സ​ര്‍ സി​സ്റ്റ​ര്‍ ദി​വ്യ മു​ണ്ട​ക്ക​ല്‍ എ​സ്ഡി, ബി​ഫ്ര​ണ്ടിം​ഗ് കൗ​ണ്‍​സ​ല​ര്‍ സി​സ്റ്റ​ര്‍ ലി​ല്ലി മാ​ത്യു, സി​സ്റ്റ​ര്‍ ഷൈ​നി ജോ​ര്‍​ജ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : NattuVishasham DistrictNews

Recent News

Corehub Up