വിദ്യാർഥികൾക്ക് യാത്രയയപ്പ് നൽകിയപ്പോൾ.
കൊയിലാണ്ടി: നേപ്പാളിലെ കാഠ്മണ്ഡു സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാമത് വേൾഡ് മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് യാത്രയയപ്പ് നൽകി.
പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ കെ.കെ. ആഗ്ന, കെ.കെ. അശ്വന്ത് എന്നിവർക്കാണ് സ്റ്റാഫ് അംഗങ്ങൾ യാത്രയയപ്പ് നൽകിയത്. ആഗ്ന സ്കൂളിൽ നിന്ന് പ്ലസ് ടു പൂർത്തിയാക്കിയതാണ്. അശ്വന്ത് പ്ലസ് വൺ വിദ്യാർഥിയാണ്. രണ്ടു പേരും സഹോദരങ്ങളാണ്. പ്രിൻസിപ്പൽ ബീന പൂവത്തിൽ, കെ.ആർ. രജിത, ജി. പ്രശാന്ത്, അഷിത തയ്യിൽ, സാലി ജോസ്, കെ. രശ്മി, എം. ജസ്രിയ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews