x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ട​വാ​ങ്ങി​യ​ത് സൗ​മ്യ​ത​യു​ടെ ജ​ന​കീ​യ മു​ഖം

വെബ് ഡെസ്ക്
Published: July 26, 2026 03:38 AM IST | Updated: July 26, 2026 03:38 AM IST

യോ​ഹ​ന്നാ​ൻ ജോ​സ​ഫ്

കേ​ള​കം: ജ​ന​പ്ര​തി​നി​ധി, സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ, സ​ഭാ പ്ര​വ​ർ​ത്ത​ക​ൻ, രാ​ഷ്‌​ട്രീ​യ നേ​താ​വ് എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ചെ​ട്ടി​യാം​പ​റ​മ്പ് പാ​ല​ത്തി​ങ്ക​ൽ യോ​ഹ​ന്നാ​ൻ ജോ​സ​ഫ് (ത​ങ്ക​ച്ച​ൻ- 65) വി​ട​വാ​ങ്ങു​മ്പോ​ൾ ഓ​ർ​മ​യാ​കു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ജീ​വി​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​ന്‍.

ഏ​ത് ആ​വ​ശ്യ​ത്തി​നും നാ​ട്ടു​കാ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ സ​മീ​പി​ക്കാ​നാ​കു​ന്ന സൗ​മ്യ​ത​യു​ടെ മു​ഖ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ൻ കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്ന യോ​ഹ​ന്നാ​ൻ ജോ​സ​ഫ് ജ​ന​കീ​യ വി​ഷ​യ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് പ​രി​ഹ​രി​ക്കാ​ൻ നി​ര​ന്ത​രം ഇ​ട​പെ​ട്ടു. ചെ​ട്ടി​യാം​പ​റ​മ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

വ​ള​യം​ചാ​ൽ മു​ത​ൽ അ​ട​ക്കാ​ത്തോ​ട് വ​രെ ആ​ന പ്ര​തി​രോ​ധ​മ​തി​ൽ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ൻ​നി​ര​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ന​പ്ര​തി​രോ​ധ മ​തി​ൽ നി​ർ​മാ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​റെ​ന്ന നി​ല​യി​ൽ ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി.
ചെ​ട്ടി​യാം​പ​റ​മ്പ് സെ​ന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ലെ മു​ൻ സ​ൺ​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​ൻ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ, കൈ​ക്കാ​ര​ൻ എ​ന്നീ നി​ല​ക​ളി​ലും ദീ​ർ​ഘ​കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യും കേ​ള​കം കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യും ചെ​ട്ടി​യാം​പ​റ​മ്പ് ബൂ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up