പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് നിർവഹിക്കുന്നു.
കൂടരഞ്ഞി: ഫോഗി മൗണ്ടൻ അമ്യൂസ്മെന്റ് പാർക്ക് ഗ്രൗണ്ടിൽ സംഘടിപ്പിച്ച കൈറ്റ് ഫെസ്റ്റ് ശ്രദ്ധേയമായി.കക്കാടംപൊയിലിന്റെ ആകാശം വർണാഭമായ ഭീമൻ പട്ടങ്ങൾ കൊണ്ട് നിറഞ്ഞപ്പോൾ നാട്ടുകാരും വിനോദസഞ്ചാരികളും ആവേശത്തിലായി. പന്ത്രണ്ടാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കൂടരഞ്ഞി പഞ്ചായത്ത്, കക്കാടംപൊയിൽ ടൂറിസം ഓർഗനൈസേഷൻ, റോട്ടറി മിസ്റ്റി മെഡോസ് എന്നിവർ ചേർന്ന് വൺ ഇന്ത്യ കൈറ്റ് ടീമിന്റെ സാങ്കേതിക സഹായത്തോടെയാണ് കൈറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
കൈറ്റ് ഫെസ്റ്റ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് പട്ടം പറത്തി ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജുകുട്ടി കക്കാടംപൊയിൽ, സ്ഥിരംസമിതി അധ്യക്ഷരായ നിസാറ ബീഗം, ആയിഷാബി ഷിയാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിമ്മി ജോസ് പൈമ്പിള്ളിൽ, റിവർ ഫെസ്റ്റിവൽ പ്രീ-ഇവന്റ് കമ്മിറ്റി കൺവീനർ ബോസ് ജേക്കബ്, ജോയിന്റ് കൺവീനർ അജു എമ്മാനുവൽ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. വൺ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുള്ള മാളിയേക്കൽ, കക്കാടംപൊയിൽ ടൂറിസം ഓർഗനൈസേഷൻ ഭാരവാഹികൾ, റോട്ടറി മിസ്റ്റി മെഡോസ് പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.
Tags : NattuVishasham DistrictNews