x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ ; കോ​ഴി​ക്കോ​ട്ടെ പ്ര​തി​സ​ന്ധി എ​ത്ര​യും പെ​ട്ടെ​ന്ന് തീ​ര്‍​ക്കാ​ന്‍ തീ​രു​മാ​നം

സ്വ​ന്തം ലേ​ഖ​ക​ന്‍
Published: July 26, 2026 03:37 AM IST | Updated: July 26, 2026 03:37 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് –​പാ​ല​ക്കാ​ട് ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ​യു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​നി സ്ഥ​ല​മേ​റ്റെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​കാ​നു​ള്ള​ത് കോ​ഴി​ക്കോ​ട്ട് മാ​ത്രം.

പാ​ത ക​ട​ന്നു​പോ​കു​ന്ന ഒ​ള​വ​ണ്ണ പ​ഞ്ചാ​യ​ത്തി​ല് കൂ​ട​ത്തും​പാ​റ,  പ​ഞ്ചാ​യ​ത്തി​ലെ പെ​രു​മ​ണ്ണ ടൗ​ണ്‍ , അ​മ്പി​ലോ​ളി,  പെ​രു​മ​ണ്ണ ല​ക്ഷം വീ​ട് ഉ​ന്ന​തി  എ​ന്നി​വി​ട​ങ്ങ​ളി​ല്‍  സ്ഥ​ല​മേ​റ്റെ​ടു​പ്പ് പ്ര​തി​സ​ന്ധി​യി​ലാ​ണ്.​ഈ ഭാ​ഗ​ങ്ങ​ളി​ലാ​യി 600 ഓ​ളം പേ​രാ​ണ് സ്ഥ​ലം കൈ​മാ​റി​യ​ത്. എ​ന്നാ​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട്  തു​ക അ​ധി​കൃ​ത​ര്‍ കു​റ​ച്ച​തോ​ടെ പ​ല​രും നി​യ​മ​പ​ര​മാ​യ പോ​രാ​ട്ട​ത്തി​ലും പ്ര​തി​ഷേ​ധ​ത്തി​ലു​മാ​ണ്. 

നൂ​റോ​ളം പേ​രു​ടെ സ്ഥ​ല​മേ​റ്റെ​ടു​പ്പാ​ണ് എ​ങ്ങു​മെ​ത്താ​തെ കി​ട​ക്കു​ന്ന​ത്. ഒ​ള​വ​ണ്ണ പ​ഞ്ചാ​യ​ത്തി​ലെ കൂ​ട​ത്തും​പാ​റ മു​ത​ല്‍ പെ​രു​മ​ണ്ണ പ​ഞ്ചാ​യ​ത്തി​ലെ പു​റ്റെ​ക്ക​ട​വ് വ​ഴി​യാ​ണ് പാ​ല​ക്കാ​ട് കോ​ഴി​ക്കോ​ട് ഗ്രീ​ന്‍​ഫീ​ല്‍​ഡ് ഹൈ​വേ ക​ട​ന്ന് പോ​കു​ന്ന​ത്. ന​ഗ​ര​ത്തി​നോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന സ്ഥ​ലം ആ​യ​തി​നാ​ല്‍ സ്ഥ​ല​ത്തി​ന് മ​റ്റ് ഇ​ട​ങ്ങ​ളി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഏ​റെ വി​ല ല​ഭി​ക്കാ​റു​ണ്ട്. ഈ ​സ്ഥ​ല​ങ്ങ​ള്‍​ക്കാ​ണ് വ​ള​രെ കു​റ​ഞ്ഞ വി​ല ക​ണ​ക്കാ​ക്കി ന​ല്‍​കു​ന്ന​ത്.

ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് മി​ക്ക​വ​ര്‍​ക്കും മ​റ്റി​ട​ങ്ങ​ളി​ല്‍ സ്ഥ​ലം വാ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​വി​ശേ​ഷ​മാ​ണ്.  കി​ട്ടി​യ തു​ക ഉ​പ​യോ​ഗി​ച്ച് സ്ഥ​ലം വാ​ങ്ങി​യ​വ​ര്‍​ക്കാ​ക​ട്ടെ വീ​ട്  നി​ര്‍​മി​ക്കാ​നും ക​ഴി​യു​ന്നി​ല്ല. ഇ​വ​രു​ടെ പ​രാ​തി കൂ​ടി പ​രി​ഗ​ണി​ച്ച് എ​ത്ര​യും പെ​ട്ടെ​ന്ന് സ്ഥ​ല​മേ​റ്റെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. ജി​ല്ലാ ക​ള​ക്ട​ര്‍ മാ​ധ​വി​കു​ട്ടി ഉ​ള്‍​പ്പെ​ടെ ഇ​വ​രു​മാ​യി  നേ​രി​ട്ട് ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. പ്ര​തി​സ​ന്ധി എ​ത്ര​യും പെ​ട്ടെ​ന്ന് തീ​ര്‍​ക്കാ​നാ​ണ് തീ​രു​മാ​നം.

സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ 95 ശ​ത​മാ​ന​ത്തി​ലേ​റെ പൂ​ർ​ത്തി​യാ​യ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം  ഇ​നി​യും വൈ​കി​ക്കേ​ണ്ടെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ലു​ള്ള തീ​രു​മാ​നം.​ഗ്രീ​ൻ ഫീ​ൽ​ഡ് ദേ​ശീ​യ​പാ​ത ജി​ല്ല​യി​ൽ ക​ട​ന്നു​പോ​കു​ന്ന പെ​രു​മ​ണ്ണ, ഒ​ള​വ​ണ്ണ വി​ല്ലേ​ജ് പ​രി​ധി​ക​ളി​ലാ​യി ഏ​റ്റെ​ടു​ക്കു​ന്ന സ്ഥ​ല​ത്തി​ന് 629 കോ​ടി​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.​ദേ​ശീ​യ​പാ​ത 66ല്‍  ​കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വി​ല്‍ നി​ന്നും തു​ട​ങ്ങി ദേ​ശീ​യ​പാ​ത 544ല്‍ ​പാ​ല​ക്കാ​ട് മ​രു​ത റോ​ഡ് വ​രെ 121 കി​ലോ​മീ​റ്റ​റാ​ണ് പാ​ത. അ​തി​വേ​ഗ ഇ​ട​നാ​ഴി​യാ​യാ​ണ്  റോ​ഡ് വി​ക​സി​പ്പി​ക്കു​ക.  പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​യാ​ല്‍ കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് യാ​ത്ര ഒ​ന്ന​ര​മ​ണി​ക്കൂ​ര്‍ കൊ​ണ്ട് യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ല്‍. 

 

      

Tags : NattuVishasham DistrictNews

Recent News

Corehub Up