പഠന സെമിനാർ
കോഴിക്കോട്: ലിയോ പതിനാലാമൻ മാർപാപ്പ പുറപ്പെടുവിച്ച ‘മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്' എന്ന ചാക്രികലേഖനത്തെ ആസ്പദമാക്കി കോഴിക്കോട് അതിരൂപതയുടെ നേതൃത്വത്തിൽ പഠന സെമിനാർ സംഘടിപ്പിച്ചു.
മദർ ഓഫ് ഗോഡ് കത്തീഡ്രൽ പാരിഷ് ഹാളിലാണ് പരിപാടി നടന്നത്.കോഴിക്കോട് ആര്‍ച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ സെമിനാറിന്റെ ഉദ്ഘാടനവും അഞ്ചാം അധ്യായത്തിന്റെ ക്ലാസും നിർവഹിച്ചു.
നിർമിതബുദ്ധിയുടെയും സാങ്കേതികവിദ്യയുടെയും ഈ പുതിയ കാലഘട്ടത്തിലും ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ അളക്കാനാവാത്ത മഹത്വവും അന്തസും കാത്തുസൂക്ഷിക്കപ്പെടണമെന്നുംസാങ്കേതിക മുന്നേറ്റങ്ങളെ ഭയത്തോടെയല്ല, മറിച്ച് വിവേകത്തോടെ നന്മയ്ക്കായി ഉപയോഗിക്കണമെന്നും ആര്‍ച്ച് ബിഷപ് അഭിപ്രായപ്പെട്ടു.
മലാപറമ്പ് അപ്പോസ്തോലിക് കർമ്മൽ പ്രൊവിൻഷ്യൽ ഹൗസിലെ അംഗങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ മോൺ. ജെൻസൺ പുത്തൻവീട്ടിൽ ചാക്രികലേഖനത്തിലെ ഒന്ന് മുതൽ നാല് വരെയുള്ള അധ്യായങ്ങൾ ആസ്പദമാക്കി ക്ലാസെടുത്തു.വിഷയാവതരണത്തിനു ശേഷം പങ്കെടുത്തവർക്ക് സംശയങ്ങൾ ഉന്നയിക്കാനും അഭിപ്രായങ്ങൾ പങ്കുവയ്ക്കാനുമുള്ള ചർച്ചാ സെഷൻ ക്രമീകരിച്ചിരുന്നു. ടി.എഫ്. ജോയ് ചർച്ചാ സെഷന്റെ മോഡറേറ്ററായി, സിസ്റ്റർ റോസ്ലിൻ എഫ്ഡിഎം, റവ. ഡോ. അലോഷ്യസ് കുളങ്ങര എന്നിവര്‍ പങ്കെടുത്തു.
Tags : NattuVishasham DistrictNews