x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​രാ​മ്പ്ര ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ ത​ക​ർ​ക്കാ​നു​ള്ള നീ​ക്കം അ​നു​വ​ദി​ക്കി​ല്ലെ​ന്ന്

വെബ് ഡെസ്ക്
Published: July 26, 2026 03:28 AM IST | Updated: July 26, 2026 03:28 AM IST

പ്രതീകാത്മക ചിത്രം

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ ത​ക​ർ​ക്കാ​നു​ള്ള സി​ഐ​ടി​യു നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വ​ട്ട​ക്ക​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടു.

താ​ൽ​കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്നു എ​ന്ന് ആ​രോ​പി​ച്ചാ​ണ് സി​ഐ​ടി​യു സ​മ​ര രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. നി​യ​മ​പ​ര​മാ​യി യാ​തൊ​രു രേ​ഖ​ക​ളു​മി​ല്ലാ​തെ, താ​ൽ​കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ മു​ൻ കാ​ല​ത്ത് നി​യ​മി​ച്ച ജീ​വ​ന​ക്കാ​രെ മാ​റ്റി യോ​ഗ്യ​ത​യു​ള്ള പു​തി​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​ത് ആ​ശു​പ​ത്രി മാ​നേ​ജ് മെ​ന്‍റ് ക​മ്മ​റ്റി​യു​ടെ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ​യും അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ്. ഇ​പ്പോ​ൾ നി​യ​മി​ച്ച മു​ഴു​വ​ൻ പു​തി​യ ജീ​വ​ന​ക്കാ​ർ ഉ​യ​ർ​ന്ന യോ​ഗ്യ​ത​യു​ള്ള​വ​രാ​ണ്.​ഇ​തി​ൽ ക​ക്ഷി രാ​ഷ്ട്രീ​യം പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല.

ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും പ​ര​മാ​വ​ധി സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​വാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഭ​ര​ണ​സ​മി​തി. രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും സൗ​ജ​ന്യ ഉ​ച്ച​ഭ​ക്ഷ​ണ പ​രി​പാ​ടി ബ​ഹു​ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ ന​ട​ത്തി വ​രു​ന്നു​ണ്ട്.​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പാ​വ​പ്പെ​ട്ട വ​യോ​ജ​ന​ങ്ങ​ൾ​ക്കും കി​ട​പ്പു രോ​ഗി​ക​ൾ​ക്കും ആ​ശ്ര​യ​മാ​കു​ന്ന മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ യൂ​ണി​റ്റ് മു​ട​ക്കം കൂ​ടാ​തെ തു​ട​ർ​ന്നു വ​രു​ന്നു. വ​ർ​ഷ​ത്തി​ൽ 25 ല​ക്ഷ​ത്തോ​ളം ചെ​ല​വ​ഴി​ച്ചാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ഇ​നി​യും ജ​ന​ങ്ങ​ൾ​ക്കു മെ​ച്ച​പ്പെ​ട്ട സേ​വ​നം ഉ​റ​പ്പ് വ​രു​ത്തു​വാ​നു​മു​ള്ള പ​ദ്ധ​തി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മ്പോ​ൾ ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​വ​ർ ന​ട​ത്തു​ന്ന ഈ ​രാ​ഷ്ട്രീ​യ സ​മ​രാ​ഭാ​സ​ത്തെ ജ​ന​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വ​ട്ട​ക്ക​ണ്ടി ചൂ​ണ്ടി​ക്കാ​ട്ടി.

Tags : NattuVishasham DistrictNews

Recent News

Corehub Up