ഫൈനലിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റ് കൈമാറിയപ്പോൾ.
പയ്യാവൂർ: മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ അനുസ്മരണാർഥം പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇരിക്കൂർ ഉപജില്ലാതല കലാം ക്വിസ്-സീസൺ സെവൻ സംഘടിപ്പിച്ചു.
ഉപജില്ലയിലെ പതിമൂന്ന് സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. ശാസ്ത്രം, ബഹിരാകാശം, സാങ്കേതികവിദ്യ, സമകാലികവിഷയങ്ങൾ, ഡോ. കലാമിന്റെ ജീവിതം എന്നിവ ആസ്പദമാക്കിയ ചോദ്യങ്ങളായിരുന്നു മത്സരത്തിൽ യുപി വിഭാഗത്തിൽ നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ടി. അമേയ, പി.പി. നൈതിക് എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിലെ വിഭ കൃഷ്ണ, ജേക്കബ് സെബാസ്റ്റ്യൻ എന്നിവരും വിജയികളായി.
സമാപന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. ബേബി കട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി, കണ്ണൂർ റൂറൽ എഡിഎൻഒ കെ. പ്രസാദ്, എസ്പിസി പ്രോജക്ട് അസിസ്റ്റന്റ് കെ.പി. ജാബർ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ കെ. ബിനോയ്, മുഖ്യാധ്യാപകൻ കെ.എസ്. ബിനോയി, ജോസ് മാത്യു, എസ്പിസി സിപിഒ ബിന്ദു ജോസഫ് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews