വി.ടി. സൂരജ് എംഎൽഎ പഞ്ചായത്ത് സെക്രട്ടറി മഹാൽ കുമാറിന് കൈമാറുന്നു.
കൂരാച്ചുണ്ട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി ബഡ്സ് സ്കൂളിന് ഭൂമി വാങ്ങാനായി സ്വരൂപിച്ച ഒരു ലക്ഷം രൂപ കൈമാറി.
ചെമ്മാട് ഓഡിറ്റോറിയത്തിൽ നടന്ന കുടുംബ സംഗമം പരിപാടിയിൽ വി.ടി. സൂരജ് എംഎൽഎയിൽ നിന്ന് പഞ്ചായത്ത് സെക്രട്ടറി കെ.പി. മനില്‍ കുമാർ തുക സ്വീകരിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.എം. ജോൺ കാപ്പിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, ജില്ലാ പ്രസിഡന്റ് പി.എം. അബ്ദുറഹിമാൻ, റോയി ചെറിയാൻ, സെക്രട്ടറി എ.ജെ. ചെറിയാൻ അറയ്ക്കൽ, ശ്രീധരൻ പാലയോട്ട്, വി.സി. ശിവദാസൻ, പി.കെ. സുനിൽകുമാർ, ഒ.എം. രാജൻ, എൻ.സി. ജോസഫ്, ഷാജു കാരക്കട, രമേശൻ വലിയാറമ്പത്ത്, ലൗലി സെബാസ്റ്റ്യൻ, ബേബി തേക്കാനത്ത്, ബേബി വണ്ടനാക്കര, ജോഷി കല്ലൂർ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews