x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ തോ​ടു​ക​ളി​ല്‍ മീ​ന്‍​പി​ടി​ത്ത​വു​മാ​യി ഗോ​ത്ര വി​ദ്യാ​ര്‍​ഥി​ക​ള്

വെബ് ഡെസ്ക്
Published: July 26, 2026 03:51 AM IST | Updated: July 26, 2026 03:51 AM IST

വ​ള്ളി​യൂ​ര്‍​ക്കാ​വി​ന് സ​മീ​പം തോ​ട്ടി​ല്‍ മീ​ന്‍ പി​ടി​ക്കു​ന്ന ഗോ​ത്ര വി​ദ്യാ​ര്‍​ഥി​ക​ള്‍.

മാ​ന​ന്ത​വാ​ടി: അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ തോ​ടു​ക​ളി​ല്‍ മീ​ന്‍​പി​ടി​ത്ത​വു​മാ​യി ഗോ​ത്ര വി​ദ്യാ​ര്‍​ഥി​ക​ള്‍. ക​ളി​യും മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗ​വും മാ​റ്റി​വ​ച്ച് വ​ള്ളി​യൂ​ര്‍​ക്കാ​വ്, ആ​റാ​ട്ടു​ത​റ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ തോ​ടു​ക​ളി​ലാ​ണ് കു​ട്ടി​ക​ളു​ടെ മീ​ന്‍ പി​ടി​ത്തം. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലെ മീ​ന്‍​പി​ടി​ത്തം ഹോ​ബി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ് കു​ട്ടി​ക​ളി​ല്‍ പ​ല​രും.
വ​ല​ക​ള്‍​ക്ക് പ​ക​രം തോ​ര്‍​ത്തും തു​ണി​യും ഉ​പ​യോ​ഗി​ച്ചാ​ണ് മീ​നു​ക​ളെ പി​ടി​ക്കു​ന്ന​ത്. പ​ര​ലും മ​റ്റു ചെ​റു​മീ​നു​ക​ളും വ​ട്ടോ​നും അ​പൂ​ര്‍​വ​മാ​യി കൊ​ഞ്ചു​മാ​ണ് കു​ട്ടി​ക​ള്‍​ക്ക് കി​ട്ടു​ന്ന​ത്. പി​ടി​ക്കു​ന്ന മീ​നു​ക​ളെ വീ​ടു​ക​ളി​ലെ​ത്തി​ച്ച് വ​റു​ക്കു​ക​യും ക​റി​യാ​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത അ​റി​വും പ്ര​കൃ​തി​യോ​ടി​ണ​ങ്ങി​യ ജീ​വി​ത​രീ​തി​യും ഏ​റ്റെ​ടു​ത്ത് കു​ട്ടി​ക​ള്‍ മീ​ന്‍ പി​ടി​ക്കാ​നി​റ​ങ്ങു​ന്ന​ത് കാ​ഴ്ച​ക്കാ​ര്‍​ക്ക് കൗ​തു​ക​മാ​കു​ക​യാ​ണ്.

Tags : NattuVishasham DistrictNews

Recent News

Corehub Up