x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടൂ​ര്‍ പാ​ക്കേ​ജു​ക​ളൊ​രു​ക്കി കെ​എ​സ്ആ​ര്‍​ടി​സി

വെബ് ഡെസ്ക്
Published: July 26, 2026 03:15 AM IST | Updated: July 26, 2026 03:15 AM IST

കെഎസ്ആർടിസി

കോ​ഴി​ക്കോ​ട്: ആ​ക​ർ​ഷ​ക​മാ​യ വി​നോ​ദ​സ​ഞ്ചാ​ര പാ​ക്കേ​ജു​ക​ളു​മാ​യി കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ർ​ടി​സി ബ​ഡ്ജ​റ്റ് ടൂ​റി​സം സെ​ൽ.​മൂ​ന്നാ​ർ, മാ​മ​ല​ക്ക​ണ്ടം, ഇ​ല വീ​ഴാ​പൂ​ഞ്ചി​റ, നെ​ല്ലി​യാ​മ്പ​തി, മൈ​സൂ​ർ, നി​ല​മ്പൂ​ർ, വ​യ​നാ​ട് ജം​ഗി​ൾ സ​ഫാ​രി, സൈ​ല​ന്‍റ് വാ​ലി, ഗ​വി, പൈ​ത​ൽ​മ​ല, പാ​ഞ്ച പാ​ണ്ഡ​വ, ഗു​ണ്ട​ൽ​പേ​ട്ട്, ജ​ന​കി​ക്കാ​ട് തു​ട​ങ്ങി 13 കേ​ന്ദ്ര​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​ഓ​ഗ​സ്റ്റ് 8,22,26 തീ​യ​തി​ക​ളി​ൽ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ൽ മാ​മ​ല​ക്ക​ണ്ട​ത്തേ​ക്ക് ന​ട​ത്തു​ന്ന യാ​ത്ര​യു​ടെ നി​ര​ക്ക് 1,870 ആ​ണ്. ബ​സ് യാ​ത്ര, താ​മ​സം, ഒ​രു ഉ​ച്ച​ഭ​ക്ഷ​ണം എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ഓ​ഗ​സ്റ്റ് 15, 29 തീ​യ​തി​ക​ളി​ൽ സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സി​ൽ മൂ​ന്നാ​റി​ലേ​ക്കു​ള്ള യാ​ത്ര​ക്ക് 1,830 ആ​ണ് ചാ​ര്‍​ജ്.​ബ​സ് യാ​ത്ര​യും താ​മ​സ​വും പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​ണ്.

ഓ​ഗ​സ്റ്റ് 1,8,15,22,27,30 തീ​യ​തി​ക​ളി​ൽ ഇ​ല്ല​വീ​ഴാ​പൂ​ഞ്ചി​റ​യി​ലേ​ക്ക് സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സി​ൽ 1,500 നി​ര​ക്കി​ലും ഓ​ഗ​സ്റ്റ് 2,9,16,27,30 തീ​യ​തി​ക​ളി​ൽ നെ​ല്ലി​യാ​മ്പ​തി​യി​ലേ​ക്ക് ഷോ​ർ​ട്ട് വീ​ൽ ബ​സി​ൽ 1,000 നി​ര​ക്കി​ലും യാ​ത്ര​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഓ​ഗ​സ്റ്റ് 2,16,23,30 തീ​യ​തി​ക​ളി​ൽ മൈ​സൂ​രി​ലേ​ക്ക് ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ൽ 1,000 നി​ര​ക്കി​ൽ യാ​ത്ര ന​ട​ത്താം. ഓ​ഗ​സ്റ്റ് 9,23,29 തീ​യ​തി​ക​ളി​ൽ നി​ല​മ്പൂ​ർ പാ​ക്കേ​ജി​ന് 440 രൂ​പ​യാ​ണ്. വ​യ​നാ​ട് ജം​ഗി​ൾ സ​ഫാ​രി​യി​ലേ​ക്ക് ഓ​ഗ​സ്റ്റ് 8,29 തീ​യ​തി​ക​ളി​ൽ 1,020 നി​ര​ക്കി​ൽ യാ​ത്ര സം​ഘ​ടി​പ്പി​ക്കും. ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ലാ​യി​രി​ക്കും യാ​ത്ര. ബ​സ് യാ​ത്ര​ക്കൊ​പ്പം പ്ര​വേ​ശ​ന ഫീ​സും ജം​ഗി​ൾ സ​ഫാ​രി​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

ഓ​ഗ​സ്റ്റ് 24ന് ​സൈ​ല​ന്‍റ് വാ​ലി​യി​ലേ​ക്ക് സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ൽ ഫു​ൾ പാ​ക്കേ​ജാ​യി 1,610 നി​ര​ക്കി​ൽ യാ​ത്ര സം​ഘ​ടി​പ്പി​ക്കും.​ഓ​ഗ​സ്റ്റ് 23, 29 തീ​യ​തി​ക​ളി​ൽ എ​സി.​ലോ ഫ്ലോ​ർ ബ​സി​ൽ ഗ​വി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്ക് 3,500 ആ​ണ് നി​ര​ക്ക്. ബ​സ് യാ​ത്ര, പ്ര​വേ​ശ​ന ഫീ​സ്, ഒ​രു ഉ​ച്ച​ഭ​ക്ഷ​ണം എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ഓ​ഗ​സ്റ്റ് 9,23 തീ​യ​തി​ക​ളി​ൽ പൈ​ത​ൽ​മ​ല​യി​ലേ​ക്ക് 680 നി​ര​ക്കി​ലും ഓ​ഗ​സ്റ്റ് 18, 27 തീ​യ​തി​ക​ളി​ൽ പ​ഞ്ച പാ​ണ്ഡ​വ​യി​ലേ​ക്ക് സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സി​ൽ 2,180 നി​ര​ക്കി​ലും യാ​ത്ര​ക​ളു​ണ്ട്. പ്ര​കൃ​തി ഭം​ഗി​ക്ക് പേ​രു​കേ​ട്ട ഗു​ണ്ട​ൽ​പേ​ട്ടി​ലേ​ക്ക് ഓ​ഗ​സ്റ്റ് 8,9,15,22,23,26,29 തീ​യ​തി​ക​ളി​ൽ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ൽ 775 രൂ​പാ നി​ര​ക്കി​ൽ യാ​ത്ര​യു​ണ്ടാ​കും.

കു​ടും​ബ​സ​മേ​തം ജ​ന​കി​ക്കാ​ട്ടി​ലേ​ക്ക് ഓ​ഗ​സ്റ്റ് 12, 27 തീ​യ​തി​ക​ളി​ൽ ഷോ​ർ​ട്ട് വീ​ൽ ബ​സി​ൽ 360 രൂ​പാ നി​ര​ക്കി​ലാ​ണ് യാ​ത്ര ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. യാ​ത്ര​ക​ളു​ടെ സ്വ​ഭാ​വ​മ​നു​സ​രി​ച്ച് ചി​ല പാ​ക്കേ​ജു​ക​ളി​ൽ താ​മ​സം, ഉ​ച്ച​ഭ​ക്ഷ​ണം, പ്ര​വേ​ശ​ന ഫീ​സ്, ജം​ഗി​ൾ സ​ഫാ​രി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും സീ​റ്റു​ക​ൾ പ​രി​മി​ത​മാ​യ​തി​നാ​ൽ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യേ​ണ്ട​താ​ണെ​ന്നും കെ​എ​സ്ആ​ർ​ടി​സി. അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ഫോ​ണ്‍: 99460 68832, 91889 38532.

Tags : NattuVishasham DistrictNews

Recent News

Corehub Up