x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ത്തി​ക്കോ​ട് ഭാ​ഗ​ത്ത് തെരുവുനാ​യ​ശ​ല്യം രൂക്ഷം

വെബ് ഡെസ്ക്
Published: July 26, 2026 03:14 AM IST | Updated: July 26, 2026 03:14 AM IST

അ​ത്തി​ക്കോ​ട്ടി​ൽ റോ​ഡ​രി​കി​ൽ ത​മ്പ​ടി​ച്ച തെരുവുനാ​യ​ക്കൂ​ട്ടം.

ചി​റ്റൂ​ർ: അ​ത്തി​ക്കോ​ട് നാ​ൽ​ക്ക​വ​ല റോ​ഡി​നു സ​മീ​പം തെ​രു​വ് നാ​യ​ക​ളു​ടെ വി​ള​യാ​ട്ടം. ഇ​രു​ച​ക്ര വാ​ഹ​ന, കാ​ൽന​ട​യാ​ത്ര ഭീ​തി​ജ​ന​കം. നാ​ലും, അ​ഞ്ചും നാ​യ​ക​ൾ സം​ഘ​ങ്ങ​ളാ​യാ​ണ് റോ​ഡി​ൽ വി​ല​സു​ന്ന​ത്.

ഇ​ട​യ്ക്കി​ടെ പ​ര​സ്പ​രം ക​ടി​ച്ചു​കീ​റി റോ​ഡ്മു​റി​ച്ചു പ​ര​ക്കം പാ​യു​ന്ന​തി​നാ​ൽ ഇ​രു​ച​ക്ര വാ​ഹ​ന സ​ഞ്ചാ​രി​ക​ളാ​ണ് അ​പ​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. തെ​രു​വു​നാ​യ​ക​ൾ ഇ​ടി​ച്ച് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​ത് പ​തി​വ് സം​ഭ​വ​മാ​ണ്.

വി​ദ്യാ​ർ​ഥി​ക​ൾ സ്‌​കൂ​ളി​ലേ​ക്ക് പോ​യി തി​രി​ച്ചു​വ​രു​ന്ന​ത് വ​രെ ര​ക്ഷി​താ​ക്ക​ളു​ടെ ച​ങ്കി​ടി​പ്പ് കൂ​ടു​ക​യാ​ണ്.

അ​ത്തി​ക്കോ​ട് ഭാ​ഗ​ത്തു​ള്ള​വ​ർ തെ​രു​വ് നാ​യ​ക​ളു​ടെ ഭീ​ഷ​ണി​യി​ൽ നാ​ട്ടു​ക​ൽ വ​ഴി അ​ധി​ക​ദൂ​രം ചു​റ്റി സ​ഞ്ച​രി​ച്ച് കൊ​ഴി​ഞ്ഞാ​മ്പാ​റ ടൗ​ണി​ൽ എ​ത്തേ​ണ്ട​താ​യ ഗ​തി​കേ​ടി​ലാ​ണ്. ശ​ല്യ​ക്കാ​രാ​യ നാ​യ​ക​ളെ ഒ​ഴി​വാ​ക്കു​ന്ന വി​ഷ​യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട കൊ​ഴി​ഞ്ഞാ​മ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ മൗ​നം പാ​ലി​ക്കു​ന്ന​തി​ൽ നാ​ട്ടു​കാ​രു​ടെ അ​മ​ർ​ഷം കൂ​ടി​വ​രി​ക​യാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews Stray dog ​​

Recent News

Corehub Up