x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​യി​ല്‍​വേ​യു​ടെ ചെ​മ്പ് കേ​ബി​ളു​ക​ള്‍ മോ​ഷ്ടി​ച്ചു

വെബ് ഡെസ്ക്
Published: July 26, 2026 03:22 AM IST | Updated: July 26, 2026 03:22 AM IST

പ്രതീകാത്മക ചിത്രം

പ​യ്യ​ന്നൂ​ര്‍: റെ​യി​ല്‍​വേ​യു​ടെ സി​ഗ്ന​ല്‍ സം​വി​ധാ​ന​ത്തി​നാ​യി കു​ഴി​യെ​ടു​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന എ​ട്ട് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ചെ​മ്പ് കേ​ബി​ളു​ക​ള്‍ മോ​ഷ്ടി​ച്ചു. ക​ണ്ട​ങ്കാ​ളി റെ​യി​ല്‍​വേ ഗേ​റ്റി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് ചെ​മ്പ് കേ​ബി​ളു​ക​ള്‍ മോ​ഷ്ടി​ച്ച​ത്. ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത ഇ​ന്‍​ഫ്രാ​ടെ​ല്‍ ക​മ്പ​നി​യു​ടെ ചു​മ​ത​ല​ക്കാ​ര​ന്‍ കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി സി.​കെ. ഹ​രി​ച​ന്ദ്ര​ന്‍റെ പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ മാ​സം ഏ​ഴി​നും ഈ ​മാ​സം എ​ട്ടി​നു​മി​ട​യി​ലാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. റെ​യി​ല്‍​വേ​യു​ടെ സി​ഗ്ന​ല്‍ സം​വി​ധാ​ന​ത്തി​നാ​യി ട്ര​ഞ്ചി​ല്‍ പാ​കി​യി​രു​ന്ന 1940 മീ​റ്റ​റോ​ളം ചെ​മ്പ് കേ​ബി​ളു​ക​ളാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. ആ​ദ്യ​ഘ​ട്ട​മാ​യി ട്ര​ഞ്ചി​ല്‍ കേ​ബി​ളു​ക​ള്‍ നി​ര​ത്തി​യ​ശേ​ഷം തു​ട​ര്‍​ന്നു​ള്ള ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന​തി​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് കേ​ബി​ളു​ക​ള്‍ മോ​ഷ്ടി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് കൊ​റ്റി റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് സ​മാ​ന​രീ​തി​യി​ല്‍ കേ​ബി​ളു​ക​ള്‍ മോ​ഷ​ണം പോ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up