x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​ല്ല​ങ്കേ​രി​യി​ലെ ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ: പോ​ലീ​സ് അ​ന്വേ​ഷ​ണം പ​ക്ഷ​പാ​ത​പ​ര​മെ​ന്ന്

വെബ് ഡെസ്ക്
Published: July 26, 2026 03:43 AM IST | Updated: July 26, 2026 03:43 AM IST

പ്രതീകാത്മക ചിത്രം

ഇ​രി​ട്ടി: തി​ല്ല​ങ്കേ​രി കാ​ഞ്ഞി​രാ​ട്ടെ ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി​നി കീ​ർ​ത്ത​ന (20) യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​രൂ​ഹ​ത നീ​ക്കു​ന്ന​തി​ൽ പോ​ലി​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം പ​ക്ഷ​പാ​ത​പ​ര​മാ​കു​ന്ന​താ​യി യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.
പ്ല​സ്ടു പ​ഠ​ന കാ​ലം മു​ത​ൽ മ​ക​ളു​മാ​യി സൗ​ഹൃ​ദം പു​ല​ർ​ത്തി​യ യു​വാ​വാ​ണ് മ​ക്ക​ളെ മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ട​തെ​ന്ന് കാ​ണി​ച്ച് നൽകിയ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​താ​യി കീ​ർ​ത്ത​ന​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ തി​ല്ല​ങ്കേ​രി കാ​ഞ്ഞി​രാ​ട്ടെ സ​ങ്കീ​ർ​ത്ത​ന നി​വാ​സി​ൽ കെ. ​ലി​ന​യും ജി​ഷി കു​മാ​റും പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

മ​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത് മൂ​ന്നു​മാ​സം ക​ഴി​ഞ്ഞി​ട്ടും അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടി​ല്ല. മ​ക​ൾ മം​ഗ​ളൂ​രു​വി​ൽ ഫി​സി​യോ​തെ​റാ​പ്പി​ക്ക് പ​ഠി​ക്കു​ന്ന കാ​ല​ത്തും യു​വാ​വ് പ​ല​ത​വ​ണ മ​ക​ളെ ക​ണ്ണൂ​രി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യും ഒ​ന്നി​ച്ച് താ​മ​സി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് മ​ക​ൾ ഗ​ർ​ഭി​ണി​യാ​വു​ക​യും മ​രു​ന്ന് ക​ഴി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്തു.

യു​വാ​വി​ന്‍റെ പ്ര​വൃ​ത്തി​യി​ൽ മ​നം​നൊ​ന്ത് ഒ​രി​ക്ക​ൽ മ​ട്ട​ന്നൂ​രി​ൽ നി​ന്ന് മ​ക​ൾ കൈ​ഞ​ര​മ്പു​ക​ൾ മു​റി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചി​രു​ന്നു. യു​വാ​വി​ന്‍റെ ചെ​യ്തി​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വി​നോ​ട് നി​ര​വ​ധി ത​വ​ണ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തുട​ർ​ന്ന് ഇ​യാ​ൾ പ​ല​ത​വ​ണ മ​ക​ളെ ഫോ​ണി​ൽ വി​ളി​ക്കു​ക​യും മോ​ശ​മാ​യ ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ആ​ത്മ​ഹ​ത്യ​യ്ക്ക് ശേ​ഷം മ​ക​ളു​ടെ ഫോ​ണി​ൽ നി​ന്ന് ല​ഭി​ച്ച വാ​ട്‌​സ് ആ​പ്പ് ചാ​റ്റു​ക​ളും ഫോ​ട്ടോ​ക​ളു​മാ​ണ് മ​ക​ൾ മാ​ന​സി​ക പീ​ഡ​ന​ത്തി​നി​ര​യാ​യ കാ​ര്യ​വും യു​വാ​വു​മാ​യു​ള്ള ബ​ന്ധ​വും ഞ​ങ്ങ​ൾ അ​റി​യു​ന്ന​ത്.

പോ​ലീ​സ് സേ​ന​യി​ൽ വ​ലി​യ പ​ദ​വി​യി​ലി​രി​ക്കു​ന്ന മ​ട്ട​ന്നൂ​ർ ക​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ പി​താ​വാ​ണ് കേ​സു​ക​ൾ ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ജി​ല്ലാ റൂ​റ​ൽ പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. പോ​ലീ​സ് അ​സോ​സി​യേ​ഷ​നി​ൽ ഉ​ന്ന​ത സ്വാ​ധീ​ന​മു​ള്ള​യാ​ളാ​യ​തി​നാ​ലാ​ണ് കേ​സ​ന്വേ​ഷ​ണം ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​തെ​ന്ന് ര​ക്ഷി​താ​ക്ക​ൾ ആ​രോ​പി​ച്ചു. അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി, ആ​ഭ്യ​ന്ത​ര മ​ന്ത്രി എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും ഇ​വ​ർ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up