x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ്ഞാ​ന​വ​ഴി​യി​ൽ തി​ള​ങ്ങി സ​ഹോ​ദ​ര​ങ്ങ​ൾ

വെബ് ഡെസ്ക്
Published: July 26, 2026 03:46 AM IST | Updated: July 26, 2026 03:46 AM IST

സ​ഹോ​ദ​ര​ങ്ങ​ളാ​യ മു​ഫീ​ദ്, ഫാ​ദി​ൽ, ഫി​ദ ഫാ​ത്തി​മ, ഐ​മ മ​റി​യം എ​ന്നി​വ​ർ.

ഇ​രി​ട്ടി: വി​ജ്ഞാ​ന​രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച് ഉ​ളി​യി​ൽ നെ​ല്യാ​ട്ടേ​രി ദാ​റു ന​ഹീ​മി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ മാ​തൃ​ക​യാ​കു​ന്നു. ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡി​ലും നാ​ഷ​ണ​ൽ ബു​ക്ക് ഓ​ഫ് റി​ക്കാ​ഡി​ലും ഇ​ടം നേ​ടി​യാ​ണ് ഇ​വ​ർ ശ്ര​ദ്ധ നേ​ടി​യ​ത്.

12 വ​യ​സു​കാ​ര​നാ​യ മു​ഫീ​ദും ഇ​ള​യ സ​ഹോ​ദ​ര​ങ്ങ​ളാ​യ ഫാ​ദി​ൽ, ഫി​ദ ഫാ​ത്തി​മ എ​ന്നി​വ​ർ ഏ​ഴ് വ്യ​ത്യ​സ്ത ശാ​സ്ത്രീ​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ക​യും പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്താ​ണ് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡും നാ​ഷ​ണ​ൽ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡും നേ​ടി​യ​ത്. ഒ​ന്ന​ര വ​യ​സു​കാ​രി​യാ​യ ഐ​മ മ​റി​യം ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ, പ​ക്ഷി​ക​ൾ, പ​ഴ​വ​ർ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടെ 40 ചി​ത്ര​ങ്ങ​ൾ കൃ​ത്യ​മാ​യി തി​രി​ച്ച​റി​ഞ്ഞ മി​ക​വി​നാ​ണ് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡി​ലും നാ​ഷ​ണ​ൽ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡി​ലും ഇ​ടം​പി​ടി​ച്ച​ത്.

ദു​ബാ​യ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന യു​പി​എം ബി​സി​ന​സ് സ്ഥാ​പ​ന​ത്തി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യ മു​നാ​സ് ക​യ്യാ​ല​ക്ക​ക​ത്തി​ന്‍റെ​യും പി.​പി. മു​ബീ​ന​യു​ടെ​യും മ​ക്ക​ളാ​ണ് ഈ ​സ​ഹോ​ദ​ര​ങ്ങ​ൾ. മു​ഫീ​ദും ഫാ​ദി​ലും ഫി​ദ ഫാ​ത്തി​മ​യും മ​ട്ട​ന്നൂ​ർ ക​ള​റോ​ഡ് എ​സ്എ​ഫ്എ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. കു​ട്ടി​ക​ളു​ടെ ഈ ​അ​പൂ​ർ​വ നേ​ട്ടം കു​ടും​ബ​ത്തി​നും നാ​ടി​നും അ​ഭി​മാ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up