പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ പ്രകാശനം ചെയ്യുന്നു.
പനമരം: ജോസ് പാഴൂക്കാരൻ രചിച്ച "കറുത്ത പുലികൾ ജനിക്കുന്നത്’ എന്ന നോവൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ പ്രകാശനം ചെയ്തു. എഴുത്തുകാരൻ ഷാജി പുൽപ്പള്ളി ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളായ വർഗീസ് മുരിയാൻകാവിൽ, സി.എച്ച്. ഫസൽ, റഷീന സുബൈർ, സന്ധ്യ ലിഷു, എം.സി. സെബാസ്റ്റ്യൻ, നോവലിസ്റ്റ് ജോസ് പാഴൂക്കാരൻ, വി.എസ്. ചാക്കോ, ഷാജി പുൽപ്പള്ളി എന്നിവർ പ്രസംഗിച്ചു. മുത്തങ്ങ ഭൂസമരമാണ് നോവലിന്റെ പ്രമേയം.
Tags : NattuVishasham DistrictNews