x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക്ക​ഞ്ചേ​രി ഐ​എ​ച്ച്ആ​ർഡി കോ​ള​ജി​ൽ ഇ​ൻ​ഡ​സ്ട്രി ഓ​ണ്‍ കാ​ന്പ​സ് പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്നു

വെബ് ഡെസ്ക്
Published: July 26, 2026 02:57 AM IST | Updated: July 26, 2026 02:57 AM IST

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​ട​ക്ക​ഞ്ചേ​രി ഐ​എ​ച്ച്ആ​ർ​ഡി അ​പ്ലൈ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ഇ​ൻ​ഡ​സ്ട്രി ഓ​ണ്‍ കാ​ന്പ​സ് യൂ​ണി​റ്റു​ക​ൾ ആ​രം​ഭി​ക്കു​ന്നു. പ​ഠ​ന​ത്തോ​ടൊ​പ്പം ജോ​ലി ചെ​യ്ത് വ​രു​മാ​ന​മു​ണ്ടാ​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​നാ​യി ര​ണ്ട് കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ചു​ള്ള ര​ണ്ട് പ​ദ്ധ​തി​ക​ൾ​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

കോ​ള​ജ് കാ​ന്പ​സി​ൽ സ​ജ്ജ​മാ​ക്കു​ന്ന പ്രൊ​ഡ​ക്ഷ​ൻ യൂ​ണി​റ്റു​ക​ളി​ൽ നി​ർ​മി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും സോ​ഫ്റ്റ് വെ​യ​റു​ക​ളും വി​വി​ധ ക​ന്പ​നി​ക​ൾ​ക്ക് ന​ൽ​കി അ​തി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന വ​രു​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൈ​മാ​റു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ഐ​എ​ച്ച്ആ​ർ​ഡി ഡ​യ​റ​ക്ട​ർ ഡോ.​എം.​വി. രാ​ജേ​ഷ് കോ​ള​ജ് സ​ന്ദ​ർ​ശി​ച്ച് അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളും വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ല​യി​രു​ത്തി. നി​ല​വി​ൽ ര​ണ്ട് പ്രൊ​ജ​ക്റ്റു​ക​ളു​ടെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.

ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ സോ​ളാ​ർ പാ​ന​ൽ ഇ​ൻ​വെ​ർ​ട്ട​ർ യൂ​ണി​റ്റ് സ്ഥാ​പി​ക്കും. ഇ​തി​നാ​യി ര​ണ്ട് ക​ന്പ​നി​ക​ളു​മാ​യി അ​ടു​ത്ത​യാ​ഴ്ച ധാ​ര​ണാ​പ​ത്രം ഒ​പ്പു​വെ​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി എ​ഐ ഏ​ജ​ന്‍റു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന സോ​ഫ്റ്റ് വെ​യ​ർ യൂ​ണി​റ്റ് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം മേ​ൽ​നോ​ട്ടം വ​ഹി​ക്കും. ര​ണ്ട് യൂ​ണി​റ്റു​ക​ളി​ലേ​ക്കും ആ​വ​ശ്യ​മാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ റി​ക്രൂ​ട്ട് ചെ​യ്യും. ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ല​ക്ട്രോ​ണി​ക്സ്, കോ​മേ​ഴ്സ് വി​ഷ​യ​ങ്ങ​ളി​ലാ​യി എ​ഴു​നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ഠ​നം ന​ട​ത്തു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews Vadakkenchery

Recent News

Corehub Up