x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ക്ക​ത്ത് യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

വെബ് ഡെസ്ക്
Published: July 26, 2026 02:57 AM IST | Updated: July 26, 2026 02:57 AM IST

യൂത്ത് കോൺഗ്രസ് പ്രതിഷേധം

മു​ക്കം: നീ​റ്റ് പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡ​ൽ​ഹി​യി​ൽ സ​മ​രം ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് മു​ക്കം പോ​സ്റ്റോ​ഫീ​സി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. യൂ​ത്ത് കോ​ൺ​ഗ്ര​സ് തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മാ​ർ​ച്ച്. മു​ക്കം ആ​ലി​ൻ ചു​വ​ട്ടി​ൽ നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് മു​ക്കം അ​ങ്ങാ​ടി ചു​റ്റി പോ​സ്റ്റ് ഓ​ഫീ​സി​ന് മു​മ്പി​ൽ എ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് ത​ട​ഞ്ഞു.

പ്ര​വ​ർ​ത്ത​ക​ർ ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച​താ​ണ് സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യ​ത്.മാ​ർ​ച്ച് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. അ​ഷ്‌​റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​ഷാ​ദ് വീ​ച്ചി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ന്തീ​ർ ചേ​ന്ന​മം​ഗ​ലൂ​ർ, ജം​ഷി​ദ് ഒ​ള​ക​ര, നൗ​ഷാ​ദ് തൂ​ങ്ങാം​പു​റം, ക​മ​റു കാ​ക്ക​വ​യ​ൽ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ നി​ഷാ​ബ് മു​ല്ലോ​ളി, സ​മാ​ൻ ചാ​ലൂ​ളി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​എ​ൻ. ഷു​ഹൈ​ബ്, മു​ഹ​മ്മ​ദ് സ​ബീ​ൽ, ദീ​പു, ആ​ൻ തെ​രേ​സ, പ്ര​ഭാ​ക​ര​ൻ മു​ക്കം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up