x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി​ക​ളെ​ നി​ല​ത്ത് കി​ട​ത്ത​രു​തെ​ന്ന്

വെബ് ഡെസ്ക്
Published: July 26, 2026 03:12 AM IST | Updated: July 26, 2026 03:12 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ​നി​യും അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ളും ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തു​കാ​ര​ണം വ​രാ​ന്ത​യി​ൽ പാ​യ വി​രി​ച്ചും ട്രോ​ളി​യി​ലും കി​ട​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണെ​ന്ന പ​രാ​തി​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജൂ​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ്.

ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രെ എ​ത്ര​യും വേ​ഗം നി​യ​മി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ഡി​എം​ഇ ക്ക് ​നി​ർ​ദ്ദേ​ശം ന​ൽ​കി.ഓ​ഗ​സ്റ്റ് 21 ന് ​കോ​ഴി​ക്കോ​ട് റ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും.​മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലും ഡി​എം​ഇ​യും സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ഒ​രാ​ഴ്ച​ക്ക​കം അ​റി​യി​ക്ക​ണം. പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

Tags : NattuVishasham DistrictNews

Recent News

Corehub Up