x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​ത​ക​ൾ​ക്ക് ഉ​പ​ക​രി​ക്കാ​തെ ന​ഗ​ര​സ​ഭ​യു​ടെ വ​നി​താ ഹോ​സ്റ്റ​ൽ

വെബ് ഡെസ്ക്
Published: July 26, 2026 02:51 AM IST | Updated: July 26, 2026 02:51 AM IST

ഹോസ്റ്റൽ

ആ​റ്റി​ങ്ങ​ല്‍: നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാക്കി ഉ​ദ്ഘാ​ട​ന​ം ക​ഴി​ഞ്ഞു വ​ർ​ഷ​ങ്ങ​ൾ പ​ല​തായിട്ടും ആ​റ്റി​ങ്ങ​ല്‍ ന​ഗ​ര​സ​ഭ​യു​ടെ വ​നി​താ​ഹോ​സ്റ്റ​ല്‍ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ല്ല.ജോ​ലി​ക്കും പ​ഠ​ന​ത്തി​നും ഗ​വേ​ഷ​ണ​ങ്ങ​ള്‍​ക്കു​മാ​യി അ​ന്യ​ജി​ല്ല​ക​ളി​ല്‍നി​ന്നു നി​ര​വ​ധി വ​നി​ത​ക​ള്‍ ആ​റ്റി​ങ്ങ​ലെ​ത്തു​ന്നു​ണ്ട്. വാ​ട​ക​ വീ​ടു​ക​ളി​ലോ സ്വ​കാ​ര്യ ഹോ​സ്റ്റ​ലു​ക​ളി​ലോ ആ​ണ് ഇ​പ്പോ​ള്‍ ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന​ത്.

വ​ലി​യ വാ​ട​ക ന​ൽ​കി​യാ​ണ് സ്വ​കാ​ര്യ​ ഹോ​സ്റ്റ​ലു​ക​ളി​ല്‍ ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ ഹോ​സ്റ്റ​ല്‍ തു​റ​ന്നാ​ല്‍ ഇ​വ​രി​ല്‍ കു​റ​ച്ചാ​ളു​ക​ള്‍​ക്കെ​ങ്കി​ലും വ​ലി​യ ആ​ശ്വാ​സ​മാ​കും. ഉ​ദ്ഘാ​ട​നം ചെ​യ്ത കൗ​ൺ​സി​ലി​നുശേ​ഷം ര​ണ്ടു കൗ​ൺ​സി​ലു​ക​ൾ മാ​റി വ​ന്നു. എ​ന്നി​ട്ടും ഹോ​സ്റ്റ​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ മാ​ത്രം ഒ​രു മാ​റ്റ​വു​മി​ല്ല.

വ​ലി​യ​കു​ന്നി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ വ​ക​യ്ക്കു​ള്ള ഭൂ​മി​യി​ല്‍ മു​നി​സി​പ്പ​ല്‍ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ന് സ​മീ​പ​മാ​ണ് വ​നി​താ​ഹോ​സ്റ്റ​ല്‍ നി​ര്‍​മി​ച്ച​ത്. കെ​ട്ടി​ടം നിർമാണം പൂ​ര്‍​ത്തി​യാ​ക്കി ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ച്ച​ശേ​ഷ​മാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. 20 പേ​ര്‍​ക്ക് താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് ഹോ​സ്റ്റ​ലി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കോ​വി​ഡ് കാ​ല​ത്ത് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍​ക്കു ക​ഴി​യാ​നാ​യി ഹോ​സ്റ്റ​ല്‍ തു​റ​ന്നു​കൊ​ടു​ത്തിരു ന്നു. മ​ഴ​ക്കാ​ല​ത്തു വെ​ള്ളം ക​യ​റി​യ സ്ഥ​ല​ങ്ങ​ളി​ല്‍നിന്നു കു​ടും​ബ​ങ്ങ​ളെ താ​മ​സി​പ്പി​ക്കു​വാ​നും ഇ​വി​ടെ സൗ​ക​ര്യ​മുണ്ടായിരുന്നു.

സ​മീ​പ​ത്തെ അങ്കണവാ​ടി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ന്ന സ​മ​യ​ത്ത് അങ്ക ണ​വാ​ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു വേ​ണ്ടി​യും ഈ ​കെ​ട്ടി​ട ഉ​പ​യോ​ഗി​ച്ചു. ഡി​ജി​റ്റ​ൽ സ​ർ​വേ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്യാ​മ്പ് ഓ​ഫീ​സാ​യും ഈ ​കെ​ട്ടി​ടം ഉ​പ​യോ​ഗി​ച്ചു. പ​ക്ഷേ ഹോ​സ്റ്റ​ലി​നുവേ​ണ്ടി നി​ർമിച്ച ഈ ​കെ​ട്ടി​ടം ഇ​തു​വ​രെ​യും ഹോ​സ്റ്റ​ലാ​യി മാ​ത്രം പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ല. കു​ടും​ബ​ശ്രീ മു​ഖാ​ന്ത​രം ഹോ​സ്റ്റ​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കും എ​ന്ന വാ​ഗ്ദാ​ന​വും ന​ട​പ്പി​ലാ​യി​ല്ല. പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി ചെല​വ​ഴി​ച്ച ല​ക്ഷ​ങ്ങ​ൾ പാ​ഴാ​യ നി​ല​യി​ലാ​ണ്.

Tags : NattuVishasham DistrictNews

Recent News

Corehub Up