x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ക്ഷ്യസം​സ്ക​ര​ണ സം​രം​ഭ​ക​ത്വ​ത്തി​ലേ​ക്ക് 30 വ​നി​ത​ക​ൾ​ക്ക് പു​തു​വ​ഴി

വെബ് ഡെസ്ക്
Published: July 26, 2026 03:07 AM IST | Updated: July 26, 2026 03:07 AM IST

മൈ​ക്രോ എ​ന്‍റ​ർ​പ്രൈ​സ് ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ൽ പങ്കെടുത്തവർ സർട്ടിഫിക്കറ്റുകളുമായി അധികൃതരോടൊപ്പം.

മം​ഗ​ലം​ഡാം: നാ​ഷ​ണ​ൽ ബാ​ങ്ക് ഫോ​ർ അ​ഗ്രി​ക​ൾ​ച്ച​ർ ആ​ൻ​ഡ് റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റി​ന്‍റെ (നബാർഡ്) സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി പാ​ല​ക്കാ​ട് സം​ഘ​ടി​പ്പി​ച്ച 15 ദി​വ​സ​ത്തെ മൈ​ക്രോ എ​ന്‍റ​ർ​പ്രൈ​സ് ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ സ​മാ​പ​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും മം​ഗ​ലം ഡാം ​സെ​ന്‍റ് സേ​വ്യേ​ഴ്സ് ഫൊ​റോ​നാ ച​ർ​ച്ച് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്നു.
ബേ​ക്ക​റി ഉ​ത്പ​ന്ന നി​ർ​മാ​ണ​വും ഫു​ഡ് പ്രോ​സ​സിം​ഗും ആ​സ്പ​ദ​മാ​ക്കി ന​ട​ത്തി​യ പ​രി​ശീ​ല​ന​ത്തി​ൽ മം​ഗ​ലം ഡാം, ​വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള 30 സ്വ​യം​സ​ഹാ​യ സം​ഘാം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

വ​ണ്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് അം​ഗം ബെ​ന്നി സ്ക​റി​യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ വ​ണ്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ബാ​ർ​ഡ് പാ​ല​ക്കാ​ട് ജി​ല്ലാ വി​ക​സ​ന മാ​നേ​ജ​രും ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​റു​മാ​യ ക​വി​ത റാം ​വി​ത​ര​ണം ചെ​യ്തു. പി​എ​സ്എ​സ്പി എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ. ​സീ​ജോ ക​രി​ക്കാ​ട്ടി​ൽ ന​ന്ദി പ​റ​ഞ്ഞു.
ഗ്രാ​മീ​ണ വ​നി​ത​ക​ളെ സം​രം​ഭ​ക​രാ​ക്കി മാ​റ്റു​ന്ന​തി​നും സു​സ്ഥി​ര​മാ​യ ഉ​പ​ജീ​വ​ന മാ​ർ​ഗ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നു​മാ​യി പി​എ​സ്എ​സ്പി യും ​ന​ബാ​ർ​ഡും ചേ​ർ​ന്ന് ന​ട​പ്പാ​ക്കു​ന്ന ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ തു​ട​ർ​ന്നും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പി​എ​സ്എ​സ്പി പ്രോ​ഗ്രാം മാ​നേ​ജ​ർ പി. ​ബോ​ബി സ്വാ​ഗ​തം ആ​ശം​സി​ച്ചു. 15 ദി​വ​സ​ത്തെ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഏ​കോ​പ​നം പി​എ​സ്എ​സ്പി ഫീ​ൽ​ഡ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി​ന്‍റു ബി​ജു നി​ർ​വ​ഹി​ച്ചു. പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ്യ​വ​സാ​യ പ​ഠ​ന​യാ​ത്ര​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശീ​ല​നാ​ർ​ഥി​ക​ൾ ത​യ്യാ​റാ​ക്കി​യ വി​വി​ധ ബേ​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഹാ​ളി​ൽ ഒ​രു​ക്കി​യി​രു​ന്നു.

കേ​ക്കു​ക​ൾ, ബ​ണ്‍, ബ്രെ​ഡ്, ബി​സ്ക​റ്റ്, വി​വി​ധ ത​രം പ​ര​ന്പ​രാ​ഗ​ത വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​രു​ടെ​യും അ​തി​ഥി​ക​ളു​ടെ​യും ശ്ര​ദ്ധ നേ​ടി.

Tags : Nattuvishesham DistrictNews DeepikaNews women

Recent News

Corehub Up