x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജില്ലാ വി​ക​സ​ന പ്ര​വൃ​ത്തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യം

വെബ് ഡെസ്ക്
Published: July 26, 2026 03:08 AM IST | Updated: July 26, 2026 03:08 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​ക​സ​ന പ്ര​വൃ​ത്തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ എം​എ​ല്‍​എ​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ​ല പ്ര​വൃ​ത്തി​ക​ളും സാ​ങ്കേ​തി​ക കു​രു​ക്കു​ക​ളി​ല്‍​പെ​ട്ട് വൈ​കു​ക​യാ​ണെ​ന്നും ഇ​ത് പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ര്‍​ന്നു.ചി​പ്പി​ലി​ത്തോ​ട്-​വ​യ​നാ​ട് ബ​ദ​ല്‍ പാ​ത പ്ര​വൃ​ത്തി​യു​ടെ ഡി​പി​ആ​ര്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് സി.​കെ. കാ​സിം എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. ഡി​പി​ആ​ര്‍ ക​ണ്‍​സ​ല്‍​ട്ട​ന്‍റി​നാ​യു​ള്ള ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ച്ച​താ​യി പി​ഡ​ബ്ല്യൂ​ഡി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.

പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ നാ​ക്കി​ല​മ്പാ​ട് ആ​ദി​വാ​സി സ​ങ്കേ​ത​ത്തി​ലെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ന്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും എം​എ​ല്‍​എ ആ​വ​ശ്യ​മു​യ​ര്‍​ത്തി. വി​ഷ​യം ലാ​ന്‍​ഡ് റ​വ​ന്യൂ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ പ​രി​ശോ​ധി​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. തു​ഷാ​ര​ഗി​രി ഡി​ടി​പി​സി സെ​ന്‍റ​ര്‍ പ്ര​വൃ​ത്തി ഉ​ട​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്കു​ക, ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍​ക്ക് പ​ട്ട​യം ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട​സ്സ​ങ്ങ​ള്‍ നീ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും എം​എ​ല്‍​എ ഉ​ന്ന​യി​ച്ചു.

നൊ​ച്ചാ​ട്, ച​ക്കി​ട്ട​പ്പാ​റ, ചെ​മ്പ​നോ​ട, ച​ങ്ങ​രോ​ത്ത് വി​ല്ലേ​ജു​ക​ളി​ലെ പ​ട്ട​യ വി​ത​ര​ണ ന​ട​പ​ടി ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ഡ്വ. ഫാ​ത്തി​മ ത​ഹ്‌​ലി​യ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. നൊ​ച്ചാ​ട് വി​ല്ലേ​ജി​ല്‍ 69 പേ​ര്‍​ക്ക് കൈ​വ​ശ​രേ​ഖ അ​നു​വ​ദി​ച്ച​താ​യും ച​ക്കി​ട്ട​പ്പാ​റ​യി​ല്‍ 25 അ​പേ​ക്ഷ​ക​രി​ല്‍ അ​ര്‍​ഹ​രാ​യ 11 കു​ടും​ബ​ങ്ങ​ള്‍​ക്ക് പ​ട്ട​യം ന​ല്‍​കി​യ​താ​യും മ​റ്റു വി​ല്ലേ​ജു​ക​ളി​ല്‍ ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​താ​യും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ജാ​ന​കി​വ​യ​ല്‍ പ്ര​ദേ​ശ​ത്തെ കൈ​വ​ശ​ക്കാ​ര്‍​ക്ക് രേ​ഖ ന​ല്‍​കി​യ​തി​ല്‍ അ​ര്‍​ഹ​ര്‍ ത​ഴ​യ​പ്പെ​ട്ട​ത് പ​രി​ശോ​ധി​ക്കു​ക, ക​ട​ന്ദ​റ​പ്പു​ഴ ഗ​തി​മാ​റി ഒ​ഴു​കു​ന്ന​തി​നാ​ല്‍ പു​ഴ​യോ​ര​ത്തു​ള്ള കു​ടും​ബ​ങ്ങ​ളു​ടെ പ്ര​യാ​സ​ങ്ങ​ള്‍​ക്ക് ഉ​ട​ന്‍ പ​രി​ഹാ​രം കാ​ണു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും എം​എ​ല്‍​എ ഉ​യ​ര്‍​ത്തി.​

ന​ടു​ത്തു​രു​ത്തി ക​ട​വ് പാ​ലം നി​ര്‍​മാ​ണ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ പ്ര​ത്യേ​ക യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് വി​ദ്യ ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി​ക​ളും ചീ​ക്കി​ലോ​ട് സ്‌​റ്റേ​ഡി​യം നി​ര്‍​മാ​ണ​വും കു​രു​വ​ട്ടൂ​ര്‍ ഹെ​ല്‍​ത്ത് സെ​ന്‍റ​റി​നെ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ത്വ​രി​ത​ഗ​തി​യി​ലാ​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ ആ​വ​ശ്യ​മു​യ​ര്‍​ത്തി.​ആ​വി​ക്ക​ല്‍- ക​രി​യാ​ടി ക​ട​ല്‍​ഭി​ത്തി സം​ര​ക്ഷ​ണ​ത്തി​ന് ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ല്‍​നി​ന്ന് 10 ല​ക്ഷം അ​നു​വ​ദി​ക്കാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ ഓ​ണ്‍​ലൈ​നാ​യി പ​ങ്കെ​ടു​ത്ത കെ.​കെ. ര​മ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

വ​ട​ക​ര റ​വ​ന്യൂ ട​വ​ര്‍ നി​ര്‍​മാ​ണ​ത്തി​നു​ള്ള ത​ട​സ​ങ്ങ​ള്‍ ഉ​ട​ന്‍ നീ​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ ആ​വ​ശ്യ​മു​യ​ര്‍​ത്തി. ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ കാ​പ്പാ​ട് പ്ര​ദേ​ശ​ത്ത് പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ കാ​ര​ണം ക​ട​ല്‍​ഭി​ത്തി നി​ര്‍​മാ​ണം വൈ​കു​ന്ന​തി​നാ​ല്‍ താ​ല്‍​ക്കാ​ലി​ക പ​രി​ഹാ​ര​മാ​യി സാ​ന്‍​ഡ് ബാ​ഗു​ക​ള്‍ ഇ​റ​ക്കി റോ​ഡ് സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ​സാ​ധ്യ​ത പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. ഭൂ​മി ത​രം​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പേ​ക്ഷ​ക​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കേ​ണ്ട​വ​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കു​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ന​വ​കേ​ര​ള പ്ര​വൃ​ത്തി​ക​ളു​ടെ അ​വ​ലോ​ക​ന​വും യോ​ഗ​ത്തി​ല്‍ ന​ട​ന്നു.

Tags : NattuVishasham DistrictNews

Recent News

Corehub Up