x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടോ ഡ്രൈ​വ​റെ മ​ണ്‍​വെ​ട്ടി കൊ​ണ്ട് ആക്രമി​ച്ച പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 26, 2026 03:10 AM IST | Updated: July 26, 2026 03:10 AM IST

അൻസാർ

വ​ട​ക​ര: ഓ​ട്ടോ ഡ്രൈ​വ​റെ മ​ണ്‍​വെ​ട്ടി കൊ​ണ്ട് ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​യാ​ള്‍ പി​ടി​യി​ല്‍.പു​തു​പ്പ​ണം കു​ഴി​മ്പി​ല്‍ അ​ന്‍​സാ​റി​നെ​യാ​ണ് (38) വ​ട​ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ജൂ​ലൈ പ​തി​നാ​റി​നാ​ണ് സം​ഭ​വം. ഓ​ട്ടോ ഡ്രൈ​വ​ര്‍ കു​രി​യാ​ടി താ​രേ​മ്മ​ല്‍ ആ​ശി​ഖി​നാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്.

അ​ന്‍​സാ​ര്‍ സ​ഹോ​ദ​രി​യെ​യും മ​ക്ക​ളെ​യും ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടെ​ന്ന​റി​ഞ്ഞ് സ്വ​ന്തം വീ​ട്ടി​ലേ​ക്ക് കൂ​ട്ടി കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി സ​ഹോ​ദ​ര​ന്‍ ഓ​ട്ടോ ഡ്രൈ​വ​റാ​യ ആ​ശി​ഖി​നെ അ​ന്‍​സാ​റി​ന്‍റെ വീ​ട്ടി​ലേ​ക്ക് വി​ടു​ക​യാ​യി​രു​ന്നു. യു​വ​തി​യും മ​ക്ക​ളും ഓ​ട്ടോ​റി​ക്ഷ​യി​ലേ​ക്ക് ക​യ​റ​വെ പി​ന്നി​ലൂ​ടെ എ​ത്തി​യ അ​ന്‍​സാ​ര്‍ ഓ​ട്ടോ ഡ്രൈ​വ​റെ ച​വി​ട്ടി വീ​ഴ്ത്തു​ക​യും മ​ണ്‍​വെ​ട്ടി കൊ​ണ്ട് ക്രൂ​ര​മാ​യി അ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ആ​ശി​ഖ് ചി​കി​ത്സ​യി​ലാ​ണ്. അ​ന്‍​സാ​റി​നെ കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Tags : NattuVishasham DistrictNews

Recent News

Corehub Up