x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​റ്റൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാരുടെ ക്ഷാ​മം ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണം: ബിജെപി

വെബ് ഡെസ്ക്
Published: July 26, 2026 03:09 AM IST | Updated: July 26, 2026 03:09 AM IST

പ്രതീകാത്മക ചിത്രം

ചി​റ്റൂ​ർ: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആ​വ​ശ്യ​ത്തി​നു കെ​ട്ടി​ട​ങ്ങ​ളും ഇ​ത​ര സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടും ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് രോ​ഗി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​തം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ബി​ജെ​പി ചി​റ്റൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഏ​ഴു​നി​ല കെ​ട്ടി​ട​വും അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ഗ​ര​സ​ഭ​യി​ൽ നി​ന്നും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​മാ​യി പ്ര​തി​ദി​നം ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. എ​ന്നാ​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും ഇ​ല്ലാ​ത്ത​ത് നി​ർ​ധ​ന​രാ​യ രോ​ഗി​ക​ളെ സാ​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഏ​ഴ് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം അ​നി​വാ​ര്യ​മാ​യ സ്ഥാ​ന​ത്ത് നി​ല​വി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണു​ള്ള​ത്.
മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രു​ന്നി​ട്ടും ചി​കി​ത്സ ല​ഭി​ക്കാ​തെ രോ​ഗി​ക​ൾ മ​ട​ങ്ങേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റേ​യും സ​ർ​ക്കാ​രി​ന്‍റേ​യും ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മാ​യി നാ​ല് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല.

ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ ഒ​ഴി​വു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി നി​ക​ത്താ​നും രോ​ഗി​ക​ളു​ടെ ദു​രി​ത​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നും അ​ധി​കൃ​ത​ർ ത​യ്യാ​റാ​ക​ണം. അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ രോ​ഗി​ക​ളു​ടെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും യോ​ഗ​ത്തി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ജി​ല്ലാ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​കെ. ഓ​മ​ന​ക്കു​ട്ട​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന​സ​മി​തി അം​ഗം കെ. ​ശ്രീ​കു​മാ​ർ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​വി. പ​വി​ത്ര​ൻ, എം. ​സു​ന്ദ​രം, വി. ​വാ​സു​ദേ​വ​ൻ, കെ. ​സു​നി​ൽ കു​മാ​ർ, ആ​ർ.​വി. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Shortage

Recent News

Corehub Up