ഫാ. പ്രിയേഷ് തേവടിയിൽ ഉദ്ഘാടനം ചെയ്യുന്നു.
കട്ടിപ്പാറ: സീറോ മലബാർ മാതൃവേദി കട്ടിപ്പാറ യൂണിറ്റും താമരശേരി നാനോ കെയർ നീതി ലാബും സംയുക്തമായി സൗജന്യ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
കട്ടിപ്പാറ നസ്രത്ത് എൽപി സ്കൂളിൽ നടന്ന ക്യാന്പ് കട്ടിപ്പാറ ഇടവക വികാരി ഫാ. പ്രിയേഷ് തേവടിയിൽ ഉദ്ഘാടനം ചെയ്തു. മാതൃവേദി പ്രസിഡന്റ് ജിജി കൊഴുവനാൽ അധ്യക്ഷത വഹിച്ചു.
മാതൃവേദി സെക്രട്ടറി ലിൻഡ കൊച്ചോലിക്കൽ, മാതൃവേദി എക്സിക്യൂട്ടീവ് അംഗങ്ങളായ ഷിൻസി കല്ലന്മാരുകുന്നേൽ, ഷാന്റി തെക്കേമുറിയിൽ, പോർഷ്യ വലിയകണ്ടത്തിൽ, ജിൻസി കൈതക്കൽ, ബിന്ദു നാലൊന്നുകാട്ടിൽ, താമരശേരി നാനോ കെയർ പ്രതിനിധി ഹസീന എന്നിവർ പ്രസംഗിച്ചു. മാതൃവേദി അംഗങ്ങളും, കുടുംബകൂട്ടായ്മ സെക്രട്ടറിമാരും ചടങ്ങിന് നേതൃത്വം നൽകി.
Tags : NattuVishasham DistrictNews