x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജില്ലയുടെ കിഴക്കൻമേഖലയിൽ ത​മി​ഴ്നാ​ട് കൊ​ള്ള​പ്പ​ലി​ശസം​ഘം വീണ്ടും സജീവം

വെബ് ഡെസ്ക്
Published: July 26, 2026 03:12 AM IST | Updated: July 26, 2026 03:12 AM IST

പ്രതീകാത്മക ചിത്രം

കൊ​ഴി​ഞ്ഞാ​മ്പാ​റ: ഒ​രു ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഗ്രാ​മീ​ണ​രെ ല​ക്ഷ്യ​മി​ട്ട് ത​മി​ഴ്നാ​ട്ടി​ൽ താ​ലൂ​ക്കി​ന്‍റെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കൊ​ള്ള​പ്പ​ലി​ശ​സം​ഘം എ​ത്തി​ത്തു​ട​ങ്ങി. കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ത്തെ ഗ്രാ​മീ​ണ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കാ​ണ് വാ​യ്പ ന​ൽ​കു​ന്ന​ത്.

വീ​ടു​ക​ളി​ൽ സ്ഥി​രം ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ സ്ത്രീ​ക​ൾ മു​ഖാ​ന്ത​ര​മാ​യാ​ണ് പ​ണം ന​ൽ​കു​ന്ന​ത്. തി​രി​ച്ച​ട​വ് കൃ​ത്യ​മാ​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ​ലി​ശ ഇ​ര​ട്ടി​യാ​കു​മെ​ന്ന് പ​ണം ന​ൽ​കു​ന്ന​യാ​ൾ മു​ന്ന​റി​യി​പ്പും ന​ൽ​കും. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഗ്രാ​മീ​ണ​ർ എ​ല്ലാ നി​ബ​ന്ധ​ന​ക​ളും സ​മ്മ​തി​ച്ചാ​ണ് വാ​യ്പ സ്വീ​ക​രി​ക്കു​ന്ന​ത്.
വാ​യ്പ ന​ൽ​കു​ന്ന​യാ​ൾ ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നും ഒ​രു വാ​ട​ക ഗു​ണ്ട​യു​മാ​യാ​ണ് പ​ണ​പ്പി​രി​വി​ന് വ​രു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ പോ​ലീ​സി​ന്‍റെ കു​ബേ​ര സ്‌​ക്വാ​ഡ് നി​ല​വി​ൽ വ​ന്ന​പ്പോ​ൾ മു​ങ്ങി​യ​വ​രാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും തി​രി​ച്ചെ​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​രാ​ൾ​ക്ക് 1000 മു​ത​ൽ 5000 വ​രെ​യാ​ണ് വാ​യ്പ ന​ൽ​കു​ന്ന​ത്. ഇ​തി​ൽ ആ​ദ്യ തി​രി​ച്ച​ട​വ് സം​ഖ്യ പി​ടി​ച്ചാ​ണ് വാ​യ്പ ന​ൽ​കു​ന്ന​ത്.

കൃ​ത്യ​മാ​യി തി​രി​ച്ച​ട​വ് ന​ൽ​കാ​ത്ത​വ​രെ അ​സ​ഭ്യം പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്താ​നാ​ണ് വാ​ട​ക​ഗു​ണ്ട​യെ കൊ​ണ്ടു​വ​രു​ന്ന​ത്. മു​ത​ല​മ​ട നെ​ണ്ട​ൻ​കി​ഴാ​യ​യി​ൽ മു​ന്പ് പ​ണം തി​രി​ച്ച​ട​യ്ക്കാ​ത്ത​ത് മൂ​ലം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നാ​ൽ ദ​മ്പ​തി​മാ​ർ കു​ഞ്ഞി​നെ കെ​ട്ടി​ത്തൂ​ക്കി ഇ​രു​വ​രും ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചി​രു​ന്നു. ഇ​തി​ൽ കു​ഞ്ഞ് മ​ര​ണ​പ്പെ​ടു​ക യു​ണ്ടാ​യി. ഇ​തി​നു​ശേ​ഷം കൊ​ള്ള​പ്പ​ലി​ശ സം​ഘ​ത്തി​നെ​തി​രെ പൊ​തു​ജ​ന പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു. കൊ​ഴി​ഞ്ഞാ​മ്പാ​റ, വ​ട​ക​ര​പ്പ​തി, പ​ട്ട​ഞ്ചേ​രി, മു​ത​ല​മ​ട പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ത​മി​ഴ്നാ​ട് പ​ണ​മി​ട​പാ​ട് സം​ഘം കൊ​ള്ള​പ്പ​ലി​ശ​ക്ക് പ​ണം ന​ൽ​കി​വ​രു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up