x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"രാ​സ​വ​ള വി​ല​ക്ക​യ​റ്റം കാ​ർ​ഷി​ക മേ​ഖ​ല​യെ ത​ക​ർ​ക്കും'

വെബ് ഡെസ്ക്
Published: July 26, 2026 02:59 AM IST | Updated: July 26, 2026 02:59 AM IST

പ്രതീകാത്മക ചിത്രം

ക​ട്ടി​പ്പാ​റ: രാ​സ​വ​ള​ങ്ങ​ളു​ടെ​യും കീ​ട​നാ​ശി​നി​ക​ളു​ടെ​യും തു​ട​ർ​ച്ച​യാ​യ വി​ല​വ​ർ​ധ​ന കാ​ർ​ഷി​ക മേ​ഖ​ല​യെ ഗു​രു​ത​ര പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണെ​ന്നും വ​ർ​ധി​പ്പി​ച്ച വി​ല പി​ൻ​വ​ലി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ർ​ഷ​ക കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു. വി​വി​ധ ബാ​ങ്കു​ക​ളി​ൽ നി​ന്ന് വാ​യ്പ​യെ​ടു​ത്താ​ണ് പ​ല ക​ർ​ഷ​ക​രും കൃ​ഷി ന​ട​ത്തു​ന്ന​ത്.

അ​തി​നി​ടെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് വ്യാ​പ​ക​മാ​യി കൃ​ഷി​നാ​ശ​വും നേ​രി​ടേ​ണ്ടി​വ​രു​ന്നു. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ രാ​സ​വ​ള​ത്തി​ന്‍റെ​യും കീ​ട​നാ​ശി​നി​ക​ളു​ടെ​യും വി​ല​വ​ർ​ധ​ന ക​ർ​ഷ​ക​രെ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​താ​യും, രാ​സ​വ​ളം വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ തു​ട​ർ​ന്നാ​ൽ പ​ല​രും ഇ​ട​വി​ള കൃ​ഷി ഉ​പേ​ക്ഷി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

കെ.​വി. സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജു തു​രു​ത്തി​പ്പ​ള്ളി, ഷാ​ൻ ക​ട്ടി​പ്പാ​റ, സ​ലിം പു​ല്ല​ടി, എ​ൻ.​പി. കു​ഞ്ഞാ​ലി​ക്കു​ട്ടി, ഏ​റ​ത്ത് സെ​ബാ​സ്റ്റ്യ​ൻ, ബാ​ബു ചെ​ട്ടി​പ്പ​റ​മ്പി​ൽ, സ​ജി തെ​ക്കേ​മു​റി​യി​ൽ, റെ​ജി മ​ണി​മ​ല, ജോ​ഷി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up