പ്രതീകാത്മക ചിത്രം
കോഴിക്കോട്: ഓണവും മറ്റ് ആഘോഷങ്ങളും മുന്നിൽ കണ്ട് കേരളത്തിലെയും പ്രത്യേകിച്ച് മലബാറിലേയും യാത്ര സംവിധാനങ്ങൾ പൊതു താൽപര്യം മുൻനിർത്തി മെച്ചപ്പെടുത്തുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് ഷെവലിയാർ സി.ഇ.ചാക്കുണ്ണി ആവശ്യപ്പെട്ടു.
നിലവിൽ കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ആംബുലൻസ്, അഗ്നിശമന സേന എന്നിവയുടെ വാഹനങ്ങൾ അടക്കമുള്ളവ ഗതാഗതകുരൂക്ക് മൂലം യഥാസമയം ലക്ഷ്യസ്ഥാനത്തെത്തിപ്പെടാൻ പറ്റാത്ത അവസ്ഥയിലാണ്.
അമിത വിമാന നിരക്കും സർവീസ് മുടങ്ങുന്നത് മൂലവും ബുദ്ധിമുട്ടുന്ന യാത്രക്കാർക്കും സുഗമമായ കാർഗോ നീക്കത്തിനും മലബാറിലേക്ക് കൂടുതൽ കെഎസ്ആർടിസി ബസുകളും ട്രെയിനുകളും അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്കി.
Tags : NattuVishasham DistrictNews