x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വട​ക്ക​ഞ്ചേ​രി​യു​ടെ സാ​യാ​ഹ്ന​ങ്ങ​ൾ​ക്ക് കു​ളി​രുപ​ക​രേ​ണ്ട ചേ​ക്കു​ളം മാ​ലി​ന്യ​മ​യ​ം

വെബ് ഡെസ്ക്
Published: July 26, 2026 02:54 AM IST | Updated: July 26, 2026 02:54 AM IST

വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ സു​നി​തമു​ക്ക് ജം​ഗ്ഷ​ന​ടു​ത്ത് മാ​ലി​ന്യം നി​റ​ഞ്ഞ ചേ​ക്കു​ളം.

വ​ട​ക്ക​ഞ്ചേ​രി: മാ​ലി​ന്യ​കു​ള​ത്തി​നു ചു​റ്റും പ​ഞ്ചാ​യ​ത്ത് വ​ക വാ​ഹ​ന പാ​ർ​ക്കിം​ഗ് കേ​ന്ദ്രം. തി​ര​ക്കേ​റി​യ വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ കാ​ഴ്ച​യാ​ണി​ത്. മെ​യി​ൻ​റോ​ഡി​ൽ സു​നി​ത ജം​ഗ്ഷ​ന​ടു​ത്താ​ണ് ചേ​ക്കു​ളം എ​ന്ന് പേ​രു​ള്ള കു​ളം മാ​ലി​ന്യ​കൂ​മ്പാ​ര​മാ​യി​ട്ടു​ള്ള​ത്. പത്ത് അ​ടി​യോ​ളം താ​ഴ്ച​യു​ണ്ട് കു​ള​ത്തി​ന്. എ​ന്നാ​ൽ മാ​ലി​ന്യം കു​ന്നു​കൂ​ടി ജ​ല​നി​ര​പ്പി​ന് മു​ക​ളി​ലേ​ക്കും മാ​ലി​ന്യം നി​റ​യു​ക​യാ​ണ്.

ഇ​വി​ടെ പ​ത്ത് മി​നി​റ്റ് ചെ​ല​വ​ഴി​ച്ചാ​ൽ രോ​ഗ​ങ്ങ​ൾ പി​ന്നാ​ലെ വ​രും. ചു​റ്റു​മ​തി​ൽ കെ​ട്ടി മ​നോ​ഹ​ര​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ക​ക്കൂ​സ് ക​ഴു​കാ​ൻ പോ​ലും പ​റ്റാ​ത്ത വി​ധ​മാ​ണ് കു​ള​ത്തി​ലെ വെ​ള്ള​ത്തി​ന്‍റെ സ്ഥി​തി. എ​ത്ര ക​ടു​ത്ത​വേ​ന​ലി​ലും വെ​ള്ളം വ​റ്റാ​ത്ത കു​ള​മാ​ണി​ത്. കു​ള​ത്തി​ന് ചു​റ്റും ചെ​റു​പൂ​മ​ര​ങ്ങ​ളും പൂ​ക്ക​ളും ഇ​രി​പ്പി​ട​ങ്ങ​ളും ഒ​രു​ക്കി സാ​യാ​ഹ്ന​ങ്ങ​ളി​ൽ ടൗ​ണി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് വി​ശ്ര​മി​ക്കാ​ൻ ഉ​ത​കും​വി​ധം പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ആ​ലോ​ചി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് അ​ത് ന​ട​ന്നി​ല്ല. കാ​ല​ങ്ങ​ൾ ഏ​റെ മു​മ്പ് നി​ര​വ​ധി ആ​ളു​ക​ൾ കു​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കു​ള​മാ​ണി​ത്.

എ​ന്നാ​ൽ കു​ള​ത്തി​ന് ചു​റ്റും പൂ​ന്തോ​ട്ട​ത്തി​ന് പ​ക​രം പൊ​തു ക​ക്കൂ​സു​ക​ൾ നി​ർ​മി​ച്ച​ത് കു​ളം കൂ​ടു​ത​ൽ മ​ലി​ന​മാ​കാ​ൻ കാ​ര​ണ​മാ​യി. ക​ക്കൂ​സ് മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ കു​ള​ത്തി​ലെ​ത്തു​ന്നു​ണ്ട്. മാ​ലി​ന്യം നീ​ക്കം ചെ​യ്ത് കു​ളം വൃ​ത്തി​യാ​ക്കി​യി​ട്ടാ​ൽ കൊ​തു​കും കൂ​ത്താ​ടി​യും പെ​രു​കു​ന്ന​തെ​ങ്കി​ലും ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളും ടൗ​ണി​ലെ​ത്തു​ന്ന​വ​രും പ​റ​യു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up