ഫാ. സാബു സേവ്യർ കൊടിയേറ്റം നിർവഹിക്കുന്നു.
കഴക്കൂട്ടം: ചിറ്റാറ്റുമുക്ക് കാർമൽ ആശ്രമത്തിലെ കർമല മാതാവിന്റെ തിരുനാളിന് കൊടിയേറി. തിരുനാൾ ഇന്നു സമാപിക്കും. ആഘോഷത്തിന്റെ ഭാഗമായി കർമലീത്താസഭ ഡെലിഗേറ്റ് പ്രൊവിൻഷ്യൽ ഫാ. സാബു സേവ്യറിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റം. ഇന്നു വൈകുന്നേരം മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, തുടർന്ന് ആഘോഷമായ തിരുനാൾ ദിവ്യബലി. ഫാ. പോൾ ആൽബി മുഖ്യകാർമികത്വം വഹിക്കും. ഫാ. ജാക്സൺ ബെഞ്ചമിൻ വചനസന്ദേശം നൽകും. തുടർന്നു കൊടിയിറക്കും സ്നേഹ വിരുന്നും ഉണ്ടായിരിക്കും.
Tags :