x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിർമാണം മാത്രം നടത്തിയില്ല ; പാ​ല​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ച​താ​യി പ്ര​ഖ്യാ​പ​നം; പി​ന്നാ​ലെ ഉ​ദ്ഘാ​ട​ന​വും

വെബ് ഡെസ്ക്
Published: July 26, 2026 02:41 AM IST | Updated: July 26, 2026 02:41 AM IST

മു​കു​ന്ദ​റ പാ​ലം

നെ​യ്യാ​ർ​ഡാം: പാ​ല​ത്തി​നു ഫ​ണ്ട് അ​നു​വ​ദി​ച്ച​താ​യി പ്ര​ഖ്യാ​പ​നം; പി​ന്നാ​ലെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. പ​ക്ഷേ, ​നിർമാ ണം മാ​ത്രം തു​ട​ങ്ങി​യി​ല്ല.മ​ല​യോ​ര ഹൈ​വേ​യി​ൽ ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ മൈ​ല​ക്ക​ര​യി​ൽ മു​കു​ന്ദ​റ പാ​ല​ത്തി​നു സ​മാ​ന്ത​ര​മാ​യു​ള്ള പു​തി​യ പാ​ലം​പ​ണി വൈ​കു​ന്നു. ക​ള്ളി​ക്കാ​ട് മു​കു​ന്ദ​റ, എ​ന്നി​വി​ട​ങ്ങ​ളി​ൽ പു​തി​യ പാ​ല​ത്തി​നാ​യി 6.25 കോ​ടി രൂ​പ​യാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​നു​വ​ദി​ച്ച​ത്. പി​ന്നാ​ലെ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​ന്നേ പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്‌​ഘാ​ട​ന​വും ന​ട​ത്തി. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പാ​ലം​പ​ണി ആ​രം​ഭി​ച്ചി​ട്ടി​ല്ല.

നി​ല​വി​ലെ മു​കു​ന്ദ​റ പാ​ലം ന​ന്നേ വീ​തി കു​റ​ഞ്ഞ​താ​ണ്. ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന ഈ ​റോ​ഡി​ൽ പാ​ല​ങ്ങ​ളു​ടെ വീ​തി​യി​ല്ലാ​യ്മ വ​ലി​യ പ്ര​ശ്ന​മാ​യി​രു​ന്നു. ക​ഷ്ടി​ച്ച് ഒ​രു വ​ണ്ടി​ക്കു ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്ന​ത​ര​ത്തി​ലു​ള്ള പാ​ല​ങ്ങ​ൾ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി​രു​ന്നു. തു​ട​ർ​ന്നു പാ​ലം പൊ​ളി​ച്ചു​പ​ണി​യാ​ൻ ആ​ലോ​ചി​ച്ചെ​ങ്കി​ലും അ​ത് അ​മ്പൂ​രി പ്ര​ദേ​ശം ഒ​റ്റ​പ്പെ​ടാ​ൻ കാ​ര​ണ​മാ​കു​മെ​ന്നു ക​ണ്ടാ​ണു സാ​മാ​ന്ത​ര പാ​ല​ങ്ങ​ൾ പ​ണി​യാ​മെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്.

ു​ട​ർ​ന്ന് സ​മാ​ന്ത​ര പാ​ല​ത്തി​നാ​യി മു​കു​ന്ദ​റ​യി​ൽ പ​ഴ​യ പാ​ല​ത്തി​നു സ​മീ​പം മ​ണ്ണു നീ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യെ​ങ്കി​ലും പി​ന്നാ​ലെ നി​ല​ച്ചു. പാ​ലം​പ​ണി​ക്കു ത​ട​സ​മാ​യി ഉ​ണ്ടാ​യി​രു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​യ​മ​ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​വു​ക​യും ജോ​ലി​ക​ൾ നി​ല​യ്ക്കു​ക​യും ചെ​യ്തു. കു​റ​ച്ചു​നാ​ൾ മു​ൻ​പ്‌ മ​ര​ങ്ങ​ൾ മു​റി​ച്ചെ​ങ്കി​ലും പാ​ലം​പ​ണി വൈ​കു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.

Tags : NattuVishasham DistrictNews

Recent News

Corehub Up