കോഴിക്കോട്: മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ പിടികൂടി പോലീസ്. ബാലുശേരി ഉണ്ണികുളം സ്വദേശി കിരണിനെയാണ് പോലീസ് സാഹസികമായി പിടികൂടിയത്.
പുള്ളാവൂരിലെ ലോഡ്ജ് വളഞ്ഞാണ് പ്രതിയെ എലത്തൂർ പോലീസ് കുടുക്കിയത്. ലോഡ്ജിൽ പ്രതിയോടൊപ്പം പ്രായപൂർത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഈ കുട്ടിയെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.
ഇയാൾ പെണ്‍കുട്ടികളെ ഉപയോഗിച്ച് ലഹരി കച്ചവടം നടത്തിയിരുന്നതായും പോലീസിന് വിവരം ലഭിച്ചു.
Tags : ṁan arrested pocso case police