ഉമ്മൻ ചാണ്ടി
നെടുമങ്ങാട്: കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മൂന്നാമത് ഉമ്മൻചാണ്ടി അനുസ്മരണവും വിദ്യാഭ്യാസ മേഖലയിൽ മികച്ച നേട്ടം കൈവരിച്ചവർക്കുള്ള എക്സലൻസ് അവാർഡ് വിതരണവും മന്ത്രി കെ.എ. തുളസിഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയിലെ സംഭാവനകളെ മാനിച്ച് വട്ടപ്പാറ പി.എം.എസ്. ദന്തൽ കോളജിന് മൂന്നാമത് ഉമ്മൻചാണ്ടി എക്സലൻസ് അവാർഡ് നൽകി.
കോളജ് പ്രിൻസിപ്പൽ ഡോ. സുധീപ് മന്ത്രിയിൽനിന്നും അവാർഡ് ഏറ്റുവാങ്ങി. വിദ്യാഭ്യാസ മേഖലയിൽ മികച്ചനേട്ടം കൈവരിച്ചവരെയും മന്ത്രി ആദരിച്ചു. ഉമ്മൻചാണ്ടി കാരുണ്യ സഹായ പദ്ധതി മുൻ ഡിസിസി പ്രസിഡന്റ് അഡ്വ. കരകുളം കൃഷ്ണപിള്ള വിതരണം ചെയ്തു.
നെടുമങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. മഹേഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ നെറ്റിറച്ചിറ ജയൻ, അഡ്വ. എൻ. ബാജി, ടി അർജുനൻ, വട്ടപ്പാറ ചന്ദ്രൻ. സജാദ് മണ്ണൂർക്കോണം, ഹാഷിം റഷീദ്, ശരത് ശൈലേശ്വരൻ, ഷിനു നെട്ടയിൽ, അഡ്വ. ഫാത്തിമ. ഹസീന ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews