x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​യെ ഇ​ല്ലാ​താ​ക്കാൻ ക​ല്ല​ടി​ക്കോ​ട് പോ​ലീ​സ്- ജ​ന​മൈ​ത്രി യോ​ഗം ചേ​ർ​ന്നു

വെബ് ഡെസ്ക്
Published: July 26, 2026 03:05 AM IST | Updated: July 26, 2026 03:05 AM IST

ലഹരിക്കെതിരേ ക​ല്ല​ടി​ക്കോ​ട് പോ​ലീ​സ്- ജ​ന​മൈ​ത്രി സ​മി​തി സംഘടിപ്പിച്ച യോഗം.

ക​ല്ല​ടി​ക്കോ​ട്: ല​ഹ​രി വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ല്ല​ടി​ക്കോ​ട് പോ​ലീ​സ്- ജ​ന​മൈ​ത്രി സ​മി​തി കൂ​ടു​ത​ൽ ക​ർ​മ​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്ത്.
സ​മി​തി അം​ഗ​ങ്ങ​ൾ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ, മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്ത യോ​ഗം എ​സ്ഐ ദേ​വ​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സി​ഐ സു​ധീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ്ഐ ആ​മി​ന ആ​മു​ഖ​മാ​യി സം​സാ​രി​ച്ചു. സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ബ​സ് സ്റ്റോ​പ്പു​ക​ളു​ടെ ക്ര​മീ​ക​ര​ണം, വി​ദ്യാ​ല​യ​ങ്ങ​ളും കാ​മ്പ​സു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ഹ​രി മാ​ഫി​യ, ജാ​ഗ്ര​തസ​മി​തി​ക​ൾ വി​പു​ല​പ്പെ​ടു​ത്ത​ൽ, നി​യ​മ​ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം,
പ്രാ​ദേ​ശി​ക വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക, സം​ശ​യാ​സ്പ​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പോ​ലീ​സി​നെ അ​റി​യി​ക്കു​ക, റോ​ഡ് സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ക,

സു​ര​ക്ഷി​ത​മാ​യ സാ​മൂ​ഹി​ക അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​ൻ സ​ഹ​ക​രി​ക്കു​ക, ജ​ന​മൈ​ത്രി സു​ര​ക്ഷാ​സ​മി​തി യോ​ഗ​ങ്ങ​ൾ സ്ഥി​ര​മാ​യി സം​ഘ​ടി​പ്പി​ക്കു​ക തു​ട​ങ്ങി​യ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും യോ​ഗം ച​ർ​ച്ച ചെ​യ്തു.
സ​മൂ​ഹ​ത്തി​ന്‍റെ ഗു​ണ​ക​ര​മാ​യ മാ​റ്റ​ത്തി​ന് ജ​ന​മൈ​ത്രി സു​ര​ക്ഷാ സ​മി​തി​യും പോ​ലീ​സും സം​യു​ക്ത​മാ​യി പ്രാ​ഥ​മി​ക​മാ​യി ചെ​യ്യേ​ണ്ട സേ​വ​ന​ങ്ങ​ളും യോ​ഗം വി​ല​യി​രു​ത്തി. ജ​ന​മൈ​ത്രി ഓ​ഫീ​സ​ർ സു​രേ​ഷ് ക​യ്യ​ള സ്വാ​ഗ​ത​വും ജ​ന​മൈ​ത്രി ഓ​ഫീ​സ​ർ വി​ജി​ഷ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Police

Recent News

Corehub Up