x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ച്ച സം​ഭ​വം; പ്ര​തി പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: July 26, 2026 03:05 AM IST | Updated: July 26, 2026 03:05 AM IST

അനീഷ്

വ​ട​ക​ര: ര​ണ്ട് സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ച്ച കേ​സി​ല്‍ പ്ര​തി പി​ടി​യി​ല്‍. ചെ​മ്മ​ര​ത്തൂ​ര്‍ ര​യ​രം കു​നി​യി​ല്‍ അ​നീ​ഷി​നെ​യാ​ണ് (46) ര​ണ്ടു മാ​സ​ത്തി​നു ശേ​ഷം വ​ട​ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ക്ക​ഴി​ഞ്ഞ മേ​യ് 17നാ​ണ് കേ​സി​നാ​സ്പ​ദ സം​ഭ​വം. വൈ​കു​ന്നേ​ര​ത്തോ​ടെ ഒ​രു വീ​ട്ടി​ലെ​ത്തി​യ പ്ര​തി വ​രാ​ന്ത​യി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി. മ​റ്റൊ​രു വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ള്‍ മ​റ്റൊ​രു സ്ത്രീ​യെ ഉ​പ​ദ്ര​വി​ച്ചു. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

ഇ​തി​നി​ടെ പ്ര​തി മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. തു​ട​ര്‍​ന്ന് വ​ട​ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പ്ര​തി​യെ മ​ജി​സ്‌​ട്രേ​റ്റ് ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Tags : NattuVishasham DistrictNews

Recent News

Corehub Up