x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​. കോ​ള​ജി​ൽ കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച അ​മ്മ​യെ ക​ണ്ടെ​ത്തി

വെബ് ഡെസ്ക്
Published: July 26, 2026 03:03 AM IST | Updated: July 26, 2026 03:03 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു ക​ള​ഞ്ഞ അ​മ്മ​യെ ക​ണ്ടെ​ത്തി. പ​ത്ത​നം​തി​ട്ട സീ​ത​ത്തോ​ടു​നി​ന്നാ​ണ് ഇ​വ​രെ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​യാ​ണി​വ​ര്‍. ഗ​ർ​ഭി​ണി​യാ​യ വി​വ​രം വീ​ട്ടു​കാ​ർ​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും വീ​ട്ടി​ൽ അ​റി​ഞ്ഞാ​ൽ പ്ര​ശ്‌​ന​മാ​കു​മെ​ന്ന ഭ​യ​ത്താ​ലു​മാ​ണ് കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​തെ​ന്ന് യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

16 ദി​വ​സം മാ​ത്രം പ്രാ​യ​മാ​യ പെ​ൺ​കു​ഞ്ഞി​നെ​യാ​ണ് ആ​ശു​പ​ത്രി വാ​ർ​ഡി​ലെ മേ​പ്പാ​ടി സ്വ​ദേ​ശി​യാ​യ സ്ത്രീ​യെ ഏ​ൽ​പ്പി​ച്ച ശേ​ഷം അ​മ്മ ക​ട​ന്നു​ക​ള​യു​കാ​യി​രു​ന്നു​വെ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് പ​റ​യു​ന്നു.

സു​ഹൃ​ത്തി​ന്‍റെ സ​ഹാ​യ​ത്താ​ലാ​ണ് ഇ​വ​ര്‍ കോ​ള​ജി​ല്‍ എ​ത്തി​യ​ത്. ഇ​വ​രെ​കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് അ​മ്മ​യെ ക​ണ്ടെ​ത്തി​യ​ത്.​

യു​വ​തി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ൽ​കി​യ വി​ലാ​സം തെ​റ്റാ​യി​രു​ന്നു. വ​യ​നാ​ട് സ്വ​ദേ​ശി​യെ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​റി​യി​ച്ച​ത്.​ കു​ഞ്ഞി​നെ കോ​ഴി​ക്കോ​ട് മാ​തൃ​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ര്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up